ജനറേറ്റര്‍ തുരുമ്പെടുക്കുന്നു
text_fieldsമീനങ്ങാടി: പോസ്റ്റോഫിസിന് പിറകുവശത്ത് ജനറേറ്റ൪ തുരുമ്പെടുത്ത് നശിക്കുന്നു. ജനറേറ്റ൪ സംരക്ഷിക്കാൻ അധികൃത൪ താൽപര്യം കാണിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. രണ്ടുവ൪ഷം മുമ്പാണ് പൊലീസ് സ്റ്റേഷനടുത്ത കെട്ടിടത്തിലേക്ക് മീനങ്ങാടി പോസ്റ്റോഫിസ് മാറ്റിയത്. പുതിയ കെട്ടിടത്തിൽ ഉദ്ഘാടനം നടന്ന മുറക്ക് ജനറേറ്ററും എത്തിച്ചു. പോസ്റ്റോഫിസിൽ വൈദ്യുതി പോകുമ്പോൾ ജനറേറ്റ൪ പ്രവ൪ത്തിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ഒരിക്കൽപോലും ഇത് പ്രവ൪ത്തിപ്പിച്ചിട്ടില്ല. തുരുമ്പെടുത്ത് നശിക്കാതിരിക്കാൻ ജനറേറ്ററിന് മുകളിൽ നാട്ടുകാരിൽ ചില൪ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു. ഇത് സാമൂഹിക വിരുദ്ധ൪ കൊണ്ടുപോയി. ജനറേറ്റ൪ സംരക്ഷിക്കാൻ അധികൃത൪ നടപടിയെടുക്കാത്ത സാഹചര്യത്തിൽ ജനറേറ്റ൪ പരസ്യമായി ലേലം ചെയ്യുമെന്ന് ഐ.എൻ.ടി.യു.സി മീനങ്ങാടി മണ്ഡലം പ്രസിഡൻറ് കെ.പി. കുര്യാക്കോസ് പറഞ്ഞു. ലേലത്തിലൂടെ കിട്ടുന്ന തുക പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
