Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകോട്ടക്കല്‍ സ്വദേശി...

കോട്ടക്കല്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

text_fields
bookmark_border
കോട്ടക്കല്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി
cancel

ദുബൈ: കോട്ടക്കൽ കുറ്റിപ്പുറം വടക്കെതല സ്വദേശി കാരക്കാടൻ നാസ൪ (22 ) അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അബൂദബി ബദാസായിദ് അൽ ദഫ്റ കോ-ഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് നിന്ന് അബൂദബിയിൽ പോയി തിരിച്ച് വരുന്നതിനിടെ മുറിയിലേക്കുള്ള വഴിയിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് വിവാഹിതനായി നാട്ടിൽ നിന്ന് തിരിച്ചെത്തിയതായിരുന്നു നാസ൪. ഭാര്യ: ആദില, പിതാവ്: അബ്ദു കാരക്കാടൻ, മാതാവ്: നഫീസ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഹംസ (ദുബൈ) ജുനൈദ, സഫൂറ, ജസീന.
നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുന്ന മയ്യിത്ത് കുറ്റിപ്പുറം മഹല്ല് ജുമാ മസ്ജിദ് ഖബ൪സ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
TAGS:
Next Story