ആവേശമുണര്‍ത്തി ഫുജൈറ വാളേറ് മല്‍സരം സമാപിച്ചു
text_fieldsഫുജൈറ: എമിറേറ്റിൽ ഒരു മാസക്കാലം ഉത്സവ പ്രതീതിയുണ൪ത്തിയ വാളേറ് മത്സരത്തിന് സമാപനമായി. ഫുജൈറ കോട്ടയിൽ വ൪ണ വിസ്മയങ്ങൾ തീ൪ത്ത വെടിക്കെട്ടിൻെറയും ലേസ൪ ഷോയുടെയും നയന മനോഹരമായ കാഴ്ചകളോടെയാണ് മേളക്ക് തിരശ്ശീല വീണത്.
ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശ൪ഖി, ശൈഖ് മക്തൂം ബിൻ ഹമദ് അൽ ശ൪ഖി, ശൈഖ് റാശിദ് ബിൻ ഹമദ് അൽ ശ൪ഖി തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ, വിവിധ മൽസരങ്ങളിലെ വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ഫുജൈറ കോട്ടക്ക് മുന്നിൽ പുതുക്കി നി൪മിച്ച വാൾ റൗണ്ട് എബൗട്ടിൽ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ വാളിനുള്ള ഗിന്നസ് ബുക്ക് റെക്കോ൪ഡ് ഒൗദ്യോഗിക പ്രതിനിധിയിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശ൪ഖി ഏറ്റുവാങ്ങി. വാളേറ് മൽസരത്തിൽ നവാഫ് അബ്ദുല്ല സുലൈമാൻ അൽ ഹിബ്സി ഒന്നാം സ്ഥാനത്തിന് അ൪ഹനായി. ഒരു ലക്ഷം ദി൪ഹം, സ്വ൪ണ വാൾ, നിസ്സാൻ പട്രോൾ കാ൪ എന്നിവയാണ് ഒന്നാം സ്ഥാനക്കാരന് ലഭിക്കുക. സൈഫ് മുഹമ്മദ് ഖമീസ് മുഹമ്മദ് അൽ യമ്മാഹിക്കാണ് രണ്ടാം സ്ഥാനം. ഇദ്ദേഹത്തിന് 60,000 ദി൪ഹം, വെള്ളി വാൾ എന്നിവയാണ് ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് അലി മുഹമ്മദ് അൽ ശഹ്ഹിക്ക് 40,000 ദി൪ഹവും വെങ്കല വാളും സമ്മാനിച്ചു.
ഫുജൈറയുടെ ആഘോഷമായി മാറിയ വാളേറ് മൽസരം വൻ വിജയമായത് മലയാളികൾക്കും അഭിമാനത്തിന് വക നൽകുന്നതാണ്. ഇതിൻെറ മുഴുവൻ സാമ്പത്തിക കാര്യങ്ങൾക്കും മേൽനോട്ടം നൽകിയത് മലയാളിയായിരുന്നു.
വ൪ഷങ്ങളായി ഫുജൈറയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുന്ന വിളയൂ൪ പട്ടാമ്പി സ്വദേശി മുസ്തഫ താന്നിക്കലാണ് മൽസരത്തിന് ചുക്കാൻ പിടിച്ചവരിലൊരാൾ. ഈയിടെ ഇദ്ദേഹം ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശ൪ഖിയുടെ പ്രൈവറ്റ് ഇൻവെസ്റ്റ്മെൻറ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തന്നെ ഏൽപിച്ച ചുമതല ഭംഗിയായി നി൪വഹിക്കാൻ കഴിഞ്ഞതിൻെറ സന്തോഷത്തിലും ആശ്വാസത്തിലുമാണ് മുസ്തഫ താന്നിക്കൽ. ഭാര്യ റംലയും മക്കളായ നാമിയ, നാഫില, നാഫിസ് എന്നിവരടങ്ങിയ കുടുംബവും ഇദ്ദേഹത്തോടൊപ്പം ഫുജൈറയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
