ഇന്ത്യക്കാരിയെ കൊന്ന് പണവും ആഭരണങ്ങളും കവര്‍ന്ന പ്രതികള്‍ 24 മണിക്കൂറിനുള്ളില്‍ പിടിയില്‍
text_fieldsദുബൈ: ഇന്ത്യക്കാരിയായ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം സ്വ൪ണാഭരണങ്ങളും ലാപ് ടോപ് കമ്പ്യൂട്ടറും കവ൪ന്ന പ്രതികളെ പൊലീസ് 24 മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്തു. ഷാ൪ജ പൊലിസ് കുറ്റാന്വേഷണ വിഭാഗമാണ് ഇന്ത്യക്കാരായ രണ്ട് പ്രതികളെയും കവ൪ച്ചാ മുതലുകളും ഉടൻ കസ്റ്റഡിയിലെടുത്തത്. പ്രതികൾ ആന്ധ്ര, ക൪ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ ദിവസം ഷാ൪ജയിലെ ബൂദാനിഖ് അപ്പാ൪ട്ട്മെൻറിലാണ് നാടിനെ നടുക്കിയ സംഭവം. ഉത്തരേന്ത്യക്കാരിയായ യുവതി ഫ്ളാറ്റിലെ മുറിയിൽ ചോരയിൽ കുളിച്ച് മരിച്ചുകിടക്കുന്നതായി മാതാവാണ് പൊലീസിൽ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ആഭരണങ്ങൾ കവ൪ച്ച ചെയ്യപ്പെട്ടതായും കണ്ടെത്തി. ഭ൪ത്താവും മാതാവും പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. സാഹചര്യ തെളിവുകൾ വെച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കാൻ സഹായിച്ചത്.
പ്രതികളിലൊരാൾക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ പരിചയം മുതലെടുത്ത് മൊബൈലിൽ വിളിച്ച് താൻ കാണാൻ വരുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ ഈ ഫ്ളാറ്റിൽ ചില്ലറ വിൽപനക്കായി എത്തിയിരുന്ന യുവാവിനൊപ്പമാണ് പ്രതി എത്തിയത്. ഫ്ളാറ്റിലെത്തി അവിടെ മറ്റാരുമില്ളെന്ന് ഉറപ്പുവരുത്തിയ ശേഷം മാരകായുധങ്ങളുപയോഗിച്ച് യുവതിയുടെ കഴുത്തിലും പുറത്തും ശരീരത്തിൻെറ പല ഭാഗങ്ങളിലുമായി മാരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ വസ്തുവകകൾ സൂക്ഷിച്ച സ്ഥലം നേരത്തെ അറിയാമായിരുന്ന പ്രതികൾ ആഭരണങ്ങളും ലാപ്ടോപുമായി സ്ഥലംവിട്ടു.
ഫ്ളാറ്റിൽ തിരിച്ചെത്തിയ മാതാവാണ് ദാരുണമായി കൊലചെയ്യപ്പെട്ട നിലയിൽ യുവതിയെ ആദ്യം കണ്ടെത്തിയത്. ഇവ൪ താമസിച്ച അപ്പാ൪ട്ട്മെൻറിന് സമീപത്ത് തന്നെയാണ് മുഖ്യ പ്രതിയും താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ദുബൈയിലേക്ക് കടന്ന സഹായിയെ ദുബൈ പൊലീസിൻെറ സഹായത്തോടെയും പിടികൂടി.
കവ൪ച്ചക്കു വേണ്ടിയാണ് കൊല നടത്തിയതെന്ന് സമ്മതിച്ച പ്രതികൾ തൊണ്ടിസാധനങ്ങൾ സൂക്ഷിച്ച സ്ഥലവും പൊലീസിന് കാണിച്ചുകൊടുത്തു. യുവതിയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇവ൪ കൊലപാതകവും കവ൪ച്ചയും നടത്തിയത്. പ്രതികൾ രണ്ടു പേരും അനധികൃതമായാണ് രാജ്യത്ത് കഴിഞ്ഞിരുന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
അനധികൃത താമസക്കാ൪ക്ക് ഒരു നിലക്കും അഭയം നൽകരുതെന്നും ഇത്തരം നിയമ ലംഘനങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും അപകടം വിളിച്ചുവരുത്തുമെന്നും ഷാ൪ജ പൊലീസ് മുന്നറിയിപ്പ് നൽകി. താമസ കേന്ദ്രങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കാമറ ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും ഇക്കാര്യത്തിൽ ക൪ശന നിയമം ആവശ്യമാണെന്നും കുറ്റാന്വേഷണ വിഭാഗം മേധാവി കേണൽ മുഹമ്മദ് റാശിദ് ബയാത് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
