സുഹൃത്തിനെ കൊന്ന കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവ്
text_fieldsമസ്കത്ത്: മദ്യലഹരിയിൽ സുഹൃത്തിനെ കൊന്ന കേസിൽ സൂ൪ ക്രിമിനൽ കോടതി പ്രതിയായ 48 കാരന് 15 വ൪ഷം തടവ് വിധിച്ചു. തടവിന് പുറമെ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പ്രതി ദിയാ ധനവും നൽകണം. കഴിഞ്ഞ മെയ് 30 നാണ് സംഭവം. മദ്യലഹരിയിൽ വഴക്ക് കൂടിയ പ്രതി സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊല്ലപ്പെട്ടയാളുടെ സഹോദരൻ രക്തത്തിൻെറ കറ കൊലയാളിയുടെ അടുക്കളയുടെ തറയിൽ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ സഹോദരൻെറ മൃതദേഹം ഫ്രിഡ്ജിൽ പുതപ്പിൽ പൊതിഞ്ഞ രീതിയിൽ കണ്ടെത്തുകയായിരുന്നു. കുറ്റാന്വേഷണ വിഭാഗം രംഗത്തെത്തുകയും അനേഷണം ആരംഭിക്കുകയും ചെയ്തു. കുറ്റാന്വേഷണ വിഭാഗം വീട്ടിനടുത്ത് രക്തം പുരണ്ട ഇഷ്ടിക കണ്ടെത്തുകയും ചെയ്തു. ഇഷ്ടികയിൽ കണ്ട രക്തകറയും അടുക്കടയിൽ കണ്ടെത്തിയ രക്തകറയും ഒന്ന് തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പ്രതി പിടിയിലായത്. പ്രതി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ കുറ്റം സമ്മതിച്ചു. ഇവ൪ രണ്ട് പേരും കൂട്ടുകാരായിരുന്നു. പതിവായി ഇവ൪ മദ്യപിക്കുകയും ചെയ്യുമായിരുന്നു. സംഭവം നടക്കുന്ന ദിവസം കൊല്ലപ്പെട്ട സുഹൃത്ത് ലഹരിക്കായി സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേ ഉപയോഗിക്കുമായിരുന്നത്രെ. ഇതിൻെറ കുപ്പിയുമായാണ് ഇയാൾ പ്രതിയുടെ വീട്ടിലെത്തിയത്. സംഭവസ്ഥലത്ത് ഇവ൪ ഈപാനീയം സേവിച്ച് ലഹരിയിലായി. ഇതിനിടെ കൊല്ലപ്പെട്ടയാൾ പ്രതിയെ തെറിവിളിച്ചു. പ്രകോപിതനായ പ്രതി ഇഷ്ടികകൊണ്ട് തലക്കിടിച്ച് സുഹൃത്തിനെ കൊന്നുവെന്നാണ് കോടതി തെളിയിച്ചത്. കുറ്റവാളിയുടെ രക്തത്തിൽ അമിതമായി മദ്യത്തിൻെറ അംശവും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
