സൊഹാ൪:ഞസഹമിൽ മലയാളിയുടെ സൂപ്പ൪മാ൪ക്കറ്റ് കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയുണ്ടായ അഗ്നിബാധയിൽ കണ്ണൂ൪ അഞ്ചരക്കണ്ടി അബ്ദുൽ സത്താറിൻെറ ഉടമസ്ഥതയിലെ അൽഈസ സൂപ്പ൪മാ൪ക്കറ്റാണ് കത്തിയത്. ആളപായമുണ്ടായതായി റിപ്പോ൪ട്ടില്ല. കടയിലെ വൈദ്യുതി ഷോ൪ട്ട്സ൪ക്യൂട്ടായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമികവിലയിരുത്താൽ. തീകണ്ടയുടനെ കടയിലുണ്ടായിരുന്നവരും ജീവനക്കാരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥാപനത്തിനകത്ത് ഏഴ് ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരുമാണ് ഉണ്ടായിരുന്നത്.
സൂപ്പ൪മാ൪ക്കറ്റിൻെറ മുക്കാൽഭാഗവും കത്തി. ബാക്കി ഭാഗത്ത് പുകപിടിച്ച് ഭക്ഷ്യവസ്തുക്കളക്കമുള്ള ചരക്കുകൾ ഉപയോഗശുന്യമായതായി ദൃക്സാക്ഷികൾ പറഞ്ഞു. തീപിടുത്തത്തിലുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല . സൊഹാറിൽ നിന്നും സഹമിൽ നിന്നുമെത്തിയ അഗ്നിശമനസേനയാണ് കൂടുതൽ മേഖലയിലേക്ക് തീപടരാതെ നിയന്തിച്ചത്. സ്ഥലത്ത് റോയൽ ഒമാൻ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2011 10:11 AM GMT Updated On
date_range 2011-12-19T15:41:10+05:30സഹമില്‍ മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു
text_fieldsNext Story