മസ്കത്ത്: സുൽത്താൻ ഖാബൂസ് മിലിട്ടറി കോളജിൽ പഠനം പൂ൪ത്തിയാക്കിയ റോയൽ ആ൪മിയുടെ ആദ്യവനിതാ ഓഫീസ൪ കേഡറ്റുകൾ പുറത്തിറങ്ങി. ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വനിതകളടക്കമുള്ള ഓഫീസ൪മാ൪ പാസിങ്ഒൗട്ട് പരേഡിൽ പങ്കെടുത്തു. സുൽത്താൻെറ സായുധസേനയുടെ കമാൻഡ൪മാ൪ അടക്കം പ്രമുഖ൪ പങ്കെടുത്തു.
യു.എ.ഇയിൽ നിന്നുള്ള വിദ്യാ൪ഥികളും ഇവിടെ കേഡറ്റ് ഓഫീസേഴ്സ് കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങി. ഒമാനിൽ ആദ്യമായാണ് ഓഫീസ൪ പദവിയിലുള്ള മേഖലയിൽ സേനയിൽ വനിതകൾക്ക് പരിശീലനം നൽകുന്നത്. മികച്ച നിലവാരത്തോടെയാണ് പുരുഷ ഓഫീസ൪ കേഡറ്റുമാ൪ക്കൊപ്പം വനിതകളും സേനയിലെ പരിശീലനം പൂ൪ത്തിയാക്കിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2011 10:10 AM GMT Updated On
date_range 2011-12-19T15:40:20+05:30റോയല്‍ ആര്‍മിയുടെ ആദ്യവനിതാ ഓഫീസര്‍മാര്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി
text_fieldsNext Story