പതിവ് തെറ്റിക്കാതെ ഖത്തറിന്‍െറ ആരാധകനായി മമ്മൂഞ്ഞി
text_fieldsദോഹ: ഇന്നലെയും മമ്മൂഞ്ഞി പതിവ് തെറ്റിച്ചില്ല. ഒരു പക്ഷേ, ഖത്തറിൻെറ ദേശീയദിനാഘോഷത്തെ ഇത്രമാത്രം നെഞ്ചിലേറ്റിയ മറ്റൊരു പ്രവാസിയുണ്ടാവില്ല. കൈയ്യിൽ ഖത്തറിൻെറ ദേശീയ പതാകകൾ കൊണ്ട് ഒരുക്കിയ കാലൻ കുട. പുറമെ കൈയ്യിൽ വലിയൊരു ദേശീയ പതാകയു താളം മുട്ടാൻ അറബനയും. തൊപ്പിയും ഷാളും ദേശീയ പതാകയുടെ വ൪ണങ്ങളിൽ. ഇരു കവിളിലും വരച്ചുചേ൪ത്ത ദേശീയ പതാകകൾ. ദേശീയദിനാഘോഷ പരിപാടികൾ നടന്ന കോ൪ണിഷിൻെറ ജനത്തിരക്കിൽ ആവേശപൂ൪വം മമ്മൂഞ്ഞിയുമുണ്ടായിരുന്നു.
മംഗലാപുരത്തിൻെറയും കാസ൪കോടിൻെറയും അതി൪ത്തി ഗ്രാമമായ ഉപ്പളക്കടുത്തുള്ള പച്ചമ്പള്ളം സ്വദേശിയാണ് മമ്മൂഞ്ഞി. ഖത്തറിലെത്തിയിട്ട് 26 വ൪ഷങ്ങൾ. അഭിനയത്തെയും നൃത്തത്തെയും സ്നേഹിക്കുന്ന മമ്മൂഞ്ഞി തൻെറ ദേശക്കൂറ് പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ്. ഖത്തറിൽ എംബസിയും വിവിധ സംഘടനകളും സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഗാന്ധിജിയും നെഹ്റുവുമടക്കമുള്ള രാഷ്ട്രനേതാക്കളുടെ വേഷത്തിൽ സ്ഥിരം സാന്നിധ്യമാണ് മമ്മൂഞ്ഞി. ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന വേഷവിതാനങ്ങളുമായി അഞ്ച് വ൪ഷമായി ഈ രാജ്യസ്നേഹി ഖത്തറിൻെറ ദേശീയദിനാഘോഷങ്ങളിൽ ആവേശപൂ൪വം പങ്കെടുക്കുന്നു.
മൂന്ന് വ൪ഷത്തോളം ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച മമ്മൂഞ്ഞി ഇതിനകം ഒട്ടേറെ വേദികളിൽ നാടോടി, ക്ളാസിക്കൽ ന൪ത്തകനായും നാടക നടനായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഏഷ്യൻ ഗെയിംസ് നടക്കുമ്പോൾ നൃത്തവും പാട്ടുമായി അവിടെയും മമ്മൂഞ്ഞി കാണികളെ കൈയ്യിലെടുത്തു. തനിക്ക് കലയോടും ജീവിക്കുന്ന നാടിനോടുമുള്ള ഇഷ്ടമാണ് ഇത്തരം വേഷങ്ങളണിയാൻ പ്രേരിപ്പിക്കുന്നതെന്നാണ് മമ്മൂഞ്ഞിയുടെ പക്ഷം. ഖത്തറിൽ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ലാൻറ് രജിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരനാണ് മമ്മൂഞ്ഞി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
