Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രൗഢഗംഭീരം...

പ്രൗഢഗംഭീരം ദേശീയദിനാഘോഷം

text_fields
bookmark_border
പ്രൗഢഗംഭീരം ദേശീയദിനാഘോഷം
cancel

ദോഹ: രാജ്യത്തിൻെറ അഖണ്ഡതയും ജനതയുടെ ദേശക്കൂറും സൈനികശേഷിയുടെ കരുത്തും എടുത്തുകാട്ടുന്ന പ്രൗഢഗംഭീരവും രാജകീയവുമായ പരിപാടികളോടെ ഖത്ത൪ ദേശീയദിനം ആഘോഷിച്ചു. കോ൪ണിഷ് കടപ്പുറത്ത് കര, നാവിക, വ്യോമ സേനകൾ ഒരുക്കിയ പരേഡും അഭ്യാസപ്രകടനങ്ങളും ആഘോഷത്തിന് സാക്ഷികളാകാൻ തടിച്ചുകൂടിയ പ്രവാസികളടക്കമുള്ള പതിനായിരങ്ങൾക്ക് കാഴ്ചയുടെ മഹാവിസ്മയങ്ങളായി. ഖത്തറിൻെറ സാംസ്കാരിക പൈതൃകവും പ്രതിരോധ സംവിധാനങ്ങളുടെ കെട്ടുറപ്പും തുടിച്ചുനിന്ന പരേഡ് കോ൪ണിഷിലെ മൺതരികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു.
ദേശീയ ഗാനാലാപനവും തുട൪ന്ന് ഖു൪ആൻ പാരായണത്തോടെയും രാവിലെ എട്ട് മണിക്കാണ് വ൪ണാഭമായ പരേഡിന് തുടക്കമായത്. ഇതേസമയം 18 ആചാരവെടികൾ മുഴങ്ങി. ദേശീയപതാക പാറിക്കളിക്കുന്ന പായ്വഞ്ചികൾ വരിവരിയായി കോ൪ണിഷിനെ വലം വെച്ചു.
ഇൻേറണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ), അമീരി ഗാ൪ഡ്, അമീരിഗാ൪ഡിലെ പ്രത്യേക സേനയായ ഫദവിയ, സായുധസേന, സിവിൽ ഡിഫൻസ്, പോലിസ്, ഫസാ, എന്നിവയുടെ വിവിധ യൂണിറ്റുകൾ തങ്ങളുടെ ഒൗദ്യോഗികവേഷത്തിൽ ചിട്ടയോടെ പരേഡിൽ അടിവെച്ച് നീങ്ങിത്തുടങ്ങിയതോടെ ഗാലറിയിലിരുന്നവ൪ ഉയ൪ത്തിപ്പിടിച്ച ദേശീയപതാകകളും കുഴൽവിളികളുമായി ഇരമ്പിയാ൪ത്തു.
ആധുനിക ഖത്തറിൻെറ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ നാമധേയത്തിൽ പുതുതായി രൂപവത്കരിച്ച ഗ്രിഗേഡും ഇതാദ്യമായി ദേശീയദിന പരേഡിൽ പങ്കെടുത്തു.
റോഡിന് ഒരു വശത്തുകൂടി പരേഡ് മുന്നേറവേ മറുവശത്തകൂടി വിവിധ സൈനിക, സുരക്ഷാ വിഭാഗങ്ങളുടെ സാധയുധ വാഹനങ്ങളും ടാങ്കുകളും സാവധാനം മുന്നോട്ടുനീങ്ങി. കുതിരപ്പടയാളികളും ഒട്ടകക്കൂട്ടങ്ങളും ഡോഗ് സ്ക്വാഡും ബ്ളാക്ക് ക്യാറ്റ് ഭടൻമാരും പരേഡിന് രാജകീയ പ്രൗഢി സമ്മാനിച്ചു. നൂറുകണക്കിന് പ്രൈമറി സ്കൂൾ വിദ്യാ൪ഥികൾ പട്ടാളവേഷത്തിൽ ക്ളാസിക് ബസ്സിലും കാൽനടയായും പരേഡിൽ അണിനിരന്നത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു.
അതിസാഹസികമായി പാരച്യൂട്ടിൽ പറന്നിറങ്ങിയ അഭ്യാസികളും ഇരമ്പിപ്പാഞ്ഞ യുദ്ധവിമാനങ്ങളും മഴവിൽ ചാലുകൾ കീറി ആകാശത്ത് വ൪ണം വിരിയിച്ച വൈമാനികരും കടലിന് മീതെ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന സുരക്ഷാഭടൻമാരും അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഒരുക്കിയത്.
അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമീറിൻെറ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനി, ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ, ശൂറാ കൗൺസിൽ സ്പീക്ക൪ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, ഖത്ത൪ സന്ദ൪ശിക്കുന്ന ലിബിയൻ നാഷനൽ ട്രാൻസിഷനൽ കൗൺസിൽ (എൽ.എൻ.ടി.സി) ചെയ൪മാൻ മുസ്തഫ അബ്ദുൽ ജലീൽ എന്നിവരും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും സായുധസേന, പോലിസ് എന്നിവയിലെ മുതി൪ന്ന ഓഫീസ൪മാരും മറ്റ് വിശിഷ്ട വ്യക്തികളും പ്രത്യേകം സജ്ജീകരിച്ച പന്തലിലിരുന്ന് പരേഡ് വീക്ഷിച്ചു.
ഇന്നലെ പുല൪ച്ചെ മുതൽ ഖത്ത൪ മുഴുവൻ കോ൪ണിഷിലേക്ക് ഒഴുകുകയായിരുന്നു. 14000 കാണികൾക്കായി ഒരുക്കിയ ഗാലറി, പരേഡ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നിറഞ്ഞു കവിഞ്ഞു. കോ൪ണിഷ് റോഡിൻെറ മറുവത്ത് ഒരു മനുഷ്യ മതിൽ തന്നെ രൂപം കൊണ്ടു. തുളച്ചുകയറുന്ന തണുപ്പ് വകവെക്കാതെ കൈക്കുഞ്ഞുങ്ങളും സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനാവലി രാജ്യത്തിൻെറ ആഘോഷപരിപാടികൾക്ക് സാക്ഷിയാകാൻ കോ൪ണിഷിലേക്ക് പ്രവഹിച്ചു. ഇവരിൽ നല്ളൊരു ഭാഗം മലയാളികളായിരുന്നു. കോ൪ണിഷ് റോഡ് അടച്ചിരുന്നതിനാൽ പരിസരത്തെ റോഡുകൾ വാഹനങ്ങളെ കൊണ്ടുനിറഞ്ഞു.
ഈ ഭാഗങ്ങളിൽ നിന്ന് വേദിയിലേക്കെത്തൊൻ മുവാസലാത്ത് ഷട്ടിൽ ബസ് സ൪വീസുകൾ ഏ൪പ്പെടുത്തിയിരുന്നു. എങ്കിലും പലരും കിലോമീറ്ററുകൾ അകലെ വാഹനങ്ങൾ പാ൪ക്ക്ചെയ്ത ശേഷം പരേഡ് വീക്ഷിക്കാൻ നടന്നെത്തി. മുഖത്തും കൈകളിലും ഖത്ത൪ ദേശീയപതാക ആലേഖനം ചെയ്തും അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞും ഇരു കൈകളിലും ദേശീയപതാകളേന്തിയും കാണികൾ ഗാലറി നിറഞ്ഞപ്പോൾ കോ൪ണിഷ് ഒരു മനുഷ്യക്കടലായി മാറി. ദേശീയ പതാകകകളും അമീറിൻെറ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങൾ നഗരത്തിലെ എല്ലാ റോഡുകളും നിറഞ്ഞൊഴുകുകയായിരുന്നു.
കുടുംബങ്ങൾക്കാണ് ഗാലറികളിൽ പ്രധാനമായും ഇരിപ്പിടങ്ങൾ അനുവദിച്ചത്. ബിദ പാ൪ക്കിനും ആഭ്യന്തരമന്ത്രാലയം കെട്ടിടത്തിനുമിടയിൽ 14 ഇടങ്ങളിലായാണ് ഗാലറികൾ സജ്ജീകരിച്ചത്. പരേഡിൽ അണിനിരന്ന സൈനിക൪ക്ക് കാണികൾ കൈവീശി അഭിവാദ്യം അ൪പ്പിച്ചു.
വ്യോമാഭ്യാസ പ്രകടനങ്ങളും പാരച്യൂട്ട് അഭ്യാസങ്ങളും കാണികൾ ഹ൪ഷാരവത്തോടെയാണ് വരവേറ്റത്. പരേഡ് അവസാനിച്ചതോടെ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി വാഹനത്തിൽ റോഡിൻെറ ഇരുവശങ്ങളിലുമുള്ളവരെ കൈവീശി അഭിവാദ്യം ചെയ്ത് കടന്നുപോയപ്പോൾ ജനക്കൂട്ടം എഴുന്നേറ്റ് നിന്ന് പ്രത്യഭിവാദ്യം അ൪പ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് കോ൪ണിഷിൽ നടന്ന ക്ളാസിക് കാറുകളുടെ പ്രദ൪ശനവും പരമ്പരാഗത വള്ളങ്ങൾ ഒരുക്കിയ ലെയ്സ൪ ഷോയും രാത്രിയിലെ വെടിക്കെട്ടും വീക്ഷിക്കാനൻ കുടുംബങ്ങളടക്കം ഒട്ടേറെ പേ൪ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story