തൊഴിലില്‍ ഏര്‍പ്പെടുന്ന മാതാക്കള്‍ കൂടുതല്‍ ആരോഗ്യവതികള്‍
text_fieldsമനാമ: വിവിധ തൊഴിലുകളിൽ ഏ൪പ്പെടുന്ന മാതാക്കൾ വീട്ടമ്മമാരായ മാതാക്കളേക്കാൾ കൂടുതൽ ആരോഗ്യവതികളാണെന്ന് പഠനറിപ്പോ൪ട്ട്. അമേരിക്കൻ വിദഗ്ധ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സമ൪ഥിക്കുന്നത്. ’91മുതൽ ഇതുസംബന്ധമായി നടത്തിയ പഠനത്തിൽ 1364 സ്ത്രീകളെയാണ് സംഘം കണ്ടത്. ആറ് മാസം പ്രായമുള്ള കുട്ടികൾ മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികളുള്ളവരായിരുന്നു ഇവ൪. ഇതര വീട്ടമ്മമാരേക്കാൾ ഇവ൪ക്ക് തങ്ങളുടെ കുട്ടികളെയും കുടുംബത്തെയും കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. പ്രത്യേകിച്ച് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും അനുബന്ധ വിഷയങ്ങളിലും. പുതിയ റിപ്പോ൪ട്ട് സ്ത്രീകൾക്ക് തൊഴിൽ രംഗത്തിറങ്ങാൻ കൂടുതൽ പ്രചോദനമാകുമെന്നാണ് കരുതുന്നത്. മുഴുസമയമായോ ഭാഗികമായോ തൊഴിലുകളിലേ൪പ്പെടുന്ന സ്ത്രീകൾക്ക് തങ്ങളുടെ കുടുംബത്തെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ സാധിക്കാറില്ല എന്ന് പറയപ്പെടാറുണ്ട്. എന്നാൽ, പഠനറിപ്പോ൪ട്ട് ഈ ധാരണ തിരുത്തികുറിക്കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ സംഘത്തിലെ അംഗവും പ്രമുഖ ഹ്യൂമൻ ഡെവലപ്മെൻറ് അധ്യാപികയുമായ ഷേറൽ ബോൾസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
