ബത്ഹയില്‍ മലയാളി കുടുംബത്തിന്‍െറ ഫ്ളാറ്റില്‍ പട്ടാപകല്‍ മോഷണം
text_fieldsറിയാദ്: ബത്ഹയിൽ കുടുംബ സമേതം താമസിക്കുന്ന മലയാളിയുടെ ഫ്ളാറ്റിൽ പട്ടാപകൽ മോഷണം. ശാരിഅ് ഗുറാബിക്കടുത്ത് ഫറസ്ദഖ് റോഡിൽ താമസിക്കുന്ന വാഴക്കാട് സ്വദേശി ജംഷിദിൻെറ ഫ്ളാറ്റിലാണ് ഇന്നലെ പകൽ സമയത്ത് മോഷണം നടന്നത്.
ജംഷിദും ഭാര്യയും ജോലിക്ക് പോയസമയത്ത് വീടിൻെറ മുൻ വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പണവും സ്വ൪ണവുമുൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതേ കെട്ടിടത്തിൽ മറ്റ് അഞ്ച് മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും സംഭവം അറിഞ്ഞില്ലത്രെ. രാവിലെ10ഓടെ വാതിലിന് മുട്ടുന്ന ശബ്ദം അയൽവാസികളായ ചില വീട്ടമ്മമാ൪ കേട്ടിരുന്നെങ്കിലും പുരുഷൻമാ൪ ഇല്ലാത്ത സാഹചര്യത്തിൽ ആരും പുറത്തിറങ്ങി നോക്കിയില.
ബലം പ്രയോഗിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വീടിനകത്തുനിന്ന് ലഭിച്ച ചാവികൊണ്ട് വാതിൽ പൂട്ടിയാണ് സ്ഥലം വിട്ടത്. യൂണിവേഴ്സിറ്റി അധ്യാപികയായ ഭാര്യ അനൂന ജോലി കഴിഞ്ഞ് വൈകുന്നേരം തിരിച്ചെത്തി വീട് തുറന്നപ്പോളാണ് അകത്ത് മോഷ്ടാക്കൾ കയറിയതായി അറിയുന്നത്. വീട് പുറത്തുനിന്ന് പൂട്ടിയതിനാൽ അകത്ത് പ്രവേശിക്കുന്നത് വരെ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. സ൪ട്ടിഫിക്കറ്റുകളും പാസ്പോ൪ട്ട് ഉൾപ്പെടെയുള്ള രേഖകളും വസ്ത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും ഒന്നാകെ പുറത്ത് വാരി വലിച്ചിട്ട നിലയിലായിരുന്നു. കിടക്കയും കട്ടിലുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. ബത്ഹ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
