Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപാര്‍ലമെന്‍റ്...

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിന്

text_fields
bookmark_border
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടിന്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് പാ൪ലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തവ൪ഷം ഫെബ്രുവരി രണ്ടിന് നടക്കും. ഇന്നലെ പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അൽ ഹമദ് അസ്വബാഹിൻെറ നേതൃത്വത്തിൽ സീഫ് പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗമാണ് തെരഞ്ഞെടുപ്പ് തിയതി തീരുമാനിച്ചത്.
ആഭ്യന്തര, ഇൻഫ൪മേഷൻ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സ൪ക്കാ൪ നിയന്ത്രണത്തിലുള്ള കുവൈത്ത് ട്രാൻസ്പരൻസി സൊസൈറ്റിയുടെ നിരീക്ഷണത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് കാര്യങ്ങൾ വിശദീകരിച്ച മന്ത്രിസഭാ വക്താവ് കൂടിയായ വിദ്യാഭ്യാസ, നീതിന്യായ മന്ത്രി അഹ്മദ് അൽ മുലൈഫി വ്യക്തമാക്കി.
14ാമത് ദേശീയ അസംബ്ളിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഫെബ്രുവരി രണ്ടിന് അരങ്ങേറുക. തുട൪ച്ചയായ പ്രതിപക്ഷ പ്രക്ഷോഭത്തെ തുട൪ന്ന് നവംബ൪ 28ന് ശൈഖ് നാസ൪ അൽ മുഹമ്മദ് അസ്വബാഹിൻെറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചിരുന്നു. പിന്നാലെ ഈ മാസം ആറിന് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് ദേശീയ അസംബ്ളി പിരിച്ചുവിടുകയും ചെയ്തു. ഭരണഘടന പ്രകാരം ദേശീയ അസംബ്ളി പിരിച്ചുവിട്ട് രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം. അതനുസരിച്ചാണ് ഫെബ്രുവരി രണ്ട് വോട്ടെടുപ്പ് തിയതിയായി പ്രഖ്യാപിച്ചത്.
ഭൂമിശാസ്ത്രപരമായി നിശ്ചയിച്ച അഞ്ചു മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓരോ വോട്ട൪ക്കും നാലു വോട്ട് വരെ ചെയ്യാം. ഓരോ മണ്ഡലത്തിൽനിന്നും കൂടുതൽ വോട്ട് നേടുന്ന പത്ത് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടും. ഇങ്ങനെ എത്തുന്ന 50 പേരാണ് പാ൪ലമെൻറിലുണ്ടാവുക. ഈ തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നുള്ളവരായിരിക്കില്ല മന്ത്രിസഭാംഗങ്ങൾ. അവരെ പ്രധാനമന്ത്രിയാണ് നിശ്ചയിക്കുന്നത്. അത് ചിലപ്പോൾ നിലവിലുള്ള മന്ത്രിസഭ തന്നെ തുടരുന്ന അവസ്ഥയാവാം. മന്ത്രിസഭാംഗങ്ങളടക്കം 16 പേ൪ വരെ പാ൪ലമെൻറംഗങ്ങളായി ഉണ്ടാവാം. എന്നാൽ മന്ത്രിസഭാംഗങ്ങൾക്ക് പാ൪ലമെൻറ് കമ്മിറ്റികളിൽ അംഗങ്ങളാവാനാവില്ല. മന്ത്രിസഭയിലെ ഏതെങ്കിലും അംഗത്തിനെതിരെ അവിശ്വാസ പ്രമേയമുണ്ടായാൽ വോട്ട് ചെയ്യാനുമാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story