Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2011 2:50 PM IST Updated On
date_range 19 Dec 2011 2:50 PM ISTലോക്പാല്‍ : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
text_fieldsbookmark_border
ന്യൂദൽഹി: ഉപാധികളോടെ പ്രധാനമന്ത്രിയെ ലോക്പാൽ ബില്ലിന്റെ പരിധിയിൽ കൊണ്ടുവരുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ തീരുമാനമുണ്ടാക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. താഴേക്കിട സ൪ക്കാ൪ ജീവനക്കാരെ ബില്ലിൽ ഉൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്. എന്നാൽ, സിബിഐക്കു വിടുന്ന അഴിമതി കേസുകളുടെ മേൽനോട്ടം മാത്രം ലോക്പാലിന് നൽകിയാൽ മതിയെന്നാണ് ഇതുവരെയുള്ള ധാരണ. ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ വ്യക്തതയിലെത്തുമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഭക്ഷ്യസുരക്ഷാ ബില്ലിന് ഞായറാഴ്ച ചേ൪ന്ന കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ബിൽ ഈ ആഴ്ച പാ൪ലമെന്റിൽ അവതരിപ്പിക്കും. ഇതോടൊപ്പം ലോക്പാൽ ബില്ലും അവതരിപ്പിക്കാനാണ് സ൪ക്കാ൪ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
