സൗമ്യ കേസ്: ഹൈകോടതിയിലും അഡ്വ. സുരേശന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍
text_fieldsതൃശൂ൪: ഹൈകോടതിയിൽ സൗമ്യ കേസ് കൈകാര്യം ചെയ്യാൻ അഡ്വ.എ.സുരേശനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചേക്കും. പൊലീസും തൃശൂ൪ ജില്ലാ ഭരണകൂടവും ഇദ്ദേഹത്തിനുവേണ്ടി ശിപാ൪ശ ചെയ്തിട്ടുണ്ട്. അതിവേഗ കോടതിയിൽ കേസ് സസൂക്ഷ്മം കൈകാര്യം ചെയ്ത ആളെന്ന നിലക്കാണ് അഡ്വ. സുരേശനെ ഹൈകോടതിയിലും സ്പെഷൽ പ്രോസിക്യൂട്ടറാക്കുന്നത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് നടത്തുന്ന മറ്റൊരഭിഭാഷകനെയും സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കും. ഇതിനുള്ള നിയമോപദേശവും സ൪ക്കാറിന് ലഭിച്ചു.
വധശിക്ഷക്കെതിരെ പ്രതി ഗോവിന്ദച്ചാമി തിങ്കളാഴ്ച ഹൈകോടതിയിൽ അപ്പീൽ നൽകും. അഡ്വ.ബി.എ.ആളൂരാണ് ഇയാൾക്ക് വേണ്ടി ഹൈകോടതിയിലും വക്കാലത്തേറ്റെടുത്തിരിക്കുന്നത്. അപ്പീൽവാദംകേൾക്കുംമുമ്പ് ഫോറൻസിക് സ൪ജൻ ഡോ.ഉൻമേഷിൻെറ കേസിൽ വിധിയുണ്ടാവാൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. സൗമ്യ കേസ് വിചാരണ നടന്ന അതിവേഗ കോടതിയിൽ മൊഴി കൊടുത്തതിൽ താൻ കുറ്റക്കാരനല്ളെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയെന്നാണ് ഡോ.ഉൻമേഷ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം. ഇതിലും അസോസിയേറ്റ് പ്രഫസ൪ എന്ന ഇല്ലാത്ത പദവിയാണ് ഉൻമേഷ് കാണിച്ചിരിക്കുന്നത്. ഉൻമേഷിനെ കുറ്റവിമുക്തനാക്കിയെന്ന് സ൪ക്കാ൪ റിപ്പോ൪ട്ടുകളില്ളെന്നിരിക്കെ, ജോയൻറ് മെഡിക്കൽ എജുക്കേഷൻ ഡയറക്ട൪ ഡോ.ആശാലതക്ക് ചുമതല നൽകി സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണത്തിന് ആരോഗ്യ മന്ത്രി അടൂ൪ പ്രകാശ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് അതിവേഗ കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് എന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
