Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാത്രിയാത്രാ...

രാത്രിയാത്രാ നിരോധസമയം കൂട്ടില്ല

text_fields
bookmark_border
രാത്രിയാത്രാ നിരോധസമയം കൂട്ടില്ല
cancel

ബംഗളൂരു: ബന്ദിപ്പൂ൪ വനമേഖലയിൽ ദേശീയപാത 212ലെ രാത്രികാല യാത്രാനിരോധ സമയം നീട്ടാതിരിക്കാനും ബദൽപാത നവീകരണം ഏപ്രിൽ 30നകം നടത്താനും ധാരണ. ബംഗളൂരുവിൽ ക൪ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയും കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തമ്മിൽ നടന്ന ച൪ച്ചയിലാണ് കേരളത്തിന് ആശ്വാസമായ തീരുമാനം ഉണ്ടായത്.
പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ക൪ണാടകക്ക് പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകില്ളെന്ന് സദാനന്ദ ഗൗഡ അറിയിച്ചു. തുട൪ന്ന് മറ്റ് ആശ്വാസ നടപടികളുമായി മുന്നോട്ട് പോകാൻ ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചു. നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെയുള്ള നിരോധസമയം കൂട്ടില്ളെന്ന് സദാനന്ദ ഗൗഡ ഉറപ്പുനൽകിയതായി ഉമ്മൻചാണ്ടി അറിയിച്ചു. ശോച്യാവസ്ഥയിലായ ഗുണ്ടൽപ്പേട്ട്-ഹുൻസൂ൪-കുട്ട-മാനന്തവാടി ബദൽപാതയുടെ നവീകരണം ഏപ്രിൽ 30നകം നടത്തുമെന്നും ക൪ണാടക ഉറപ്പുനൽകി. മൈസൂ൪-കോഴിക്കോട് 400 കെ.വി ഹൈടെൻഷൻ ഗ്രിഡ് ലൈനിൽ കുടകിൽ നേരിടുന്ന തടസ്സംനീക്കാൻ ക൪ണാടക ഉടനടി നടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്. മന്ത്രി പി.കെ. ജയലക്ഷ്മി, എം.പിമാരായ എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, എം.എൽ.എമാരായ എം.എൽ. എമാരായ എം.വി. ശ്രേയാംസ്കുമാ൪, ഐ.സി. ബാലകൃഷ്ണൻ, ഇരുസംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story