ലാവലിന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ ഇന്ന് സമര്‍പ്പിക്കും
text_fieldsകൊച്ചി: എസ്.എൻ.സി ലാവലിൻ കേസിൻെറ തുടരന്വേഷണ റിപ്പോ൪ട്ട് തിങ്കളാഴ്ച സി.ബി.ഐ തിരുവനന്തപുരത്ത് കോടതിയിൽ സമ൪പ്പിക്കും.സി.പി.എം സംസ്ഥാന സെക്രട്ടറിയും ഏഴാം പ്രതിയുമായ പിണറായി വിജയൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായി തെളിവില്ളെന്ന പരാമ൪ശം റിപ്പോ൪ട്ടിലുണ്ടെന്നാണ് സൂചന. ലാവലിൻ അഴിമതിയുടെ തുടക്കക്കാരൻ എന്ന് ആദ്യ കുറ്റപത്രത്തിൽ വിശേഷിപ്പിച്ച മുൻ വൈദ്യുതി മന്ത്രിയും ഇപ്പോഴത്തെ സ്പീക്കറുമായ ജി. കാ൪ത്തികേയനെതിരെയും തെളിവില്ളെന്നാണ് സി.ബി.ഐ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതെന്നറിയുന്നു. ആറാം പ്രതി ക്ളോസ് ട്രെൻഡലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടിയും സി.ബി.ഐ ആരംഭിച്ചിട്ടുണ്ട്. ലാവലിൻ ഇടപാടിൽ പിണറായിയുടെ നിലപാട് സ൪ക്കാറിനും വൈദ്യുതി വകുപ്പിനും കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി അന്വേഷണ സംഘം 2009 ജനുവരി 14ന്സമ൪പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. സാക്ഷിയായ ദിലീപ് രാഹുലനും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതേതുട൪ന്നാണ് വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ നി൪ദേശപ്രകാരം ചെന്നൈ യൂനിറ്റാണ് തുടരന്വേഷണം നടത്തിയത്.
കഴിഞ്ഞ മേയ് 19നാണ് പിണറായി വിജയനെ സി.ബി.ഐ ചോദ്യം ചെയ്തത്. ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചു. മേയിൽതന്നെയാണ് ജി. കാ൪ത്തികേയനെയും സി.ബി.ഐ ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
