മെസ്സിയിലൂടെ ബാഴ്സ
text_fieldsയോകോഹാമ: ലയണൽ മെസ്സി തന്നെ താരം. സാക്ഷാൽ പെലെയുടെ പിൻഗാമിയെന്ന് ലോകം വിളിച്ചുതുടങ്ങിയ നെയ്മറുടെ ബലത്തിൽ കളത്തിലിറങ്ങിയ ബ്രസീലുകാരായ സാൻേറാസിനെ നിഷ്പ്രഭമാക്കി ബാഴ്സലോണ ലോക ക്ളബ് ഫുട്ബാൾ കിരീടത്തിൽ വീണ്ടും മുത്തമിട്ടു. പുൽമൈതാനത്ത് സുവ൪ണസ്പ൪ശം തീ൪ത്ത മെസ്സിയുടെ മാന്ത്രിക ബൂട്ടിൽ പിറന്ന രണ്ടെണ്ണമുൾപ്പെടെ സ്പാനിഷുകാ൪ എതി൪വലയിൽ അടിച്ചുകയറ്റിയത് നാല് ഗോളുകൾ. പെലെക്കുശേഷം ഇതാദ്യമായി ലിബ൪ടാഡോറസ് കപ്പ് നേടിയ തെക്കേ അമേരിക്കൻ ചാമ്പ്യന്മാരായ സാൻേറാസുകാരെ കാഴ്ചക്കാരായി നി൪ത്തിയ ലോക ഫുട്ബാളിലെ മുടിചൂടാമന്നരായ സ്പാനിഷ് പടകളം അടക്കിഭരിക്കുകയായിരുന്നു.
കാണികളെ വിസ്മയത്തുമ്പിൽ നി൪ത്തിയ മെസ്സിയുടെ അത്യുജ്ജ്വലമായ ഗോളുകൾക്ക് സാവിയും ഫാബ്രിഗസുമാണ് മറ്റു ഗോളുകളിലൂടെ മാറ്റ് പക൪ന്നത്. മെസ്സിയാണ് ടൂ൪ണമെൻറിലെ മികച്ച കളിക്കാരൻ.
യോകോഹാമയിലേക്ക് ഒഴുകിയെത്തിയ മുക്കാൽ ലക്ഷം കാണികൾക്ക് ദൃശ്യവിരുന്നായ പോരാട്ടത്തിൽ ഒറ്റ ടീമേ ഉണ്ടായിരുന്നുള്ളൂ -ബാഴ്സ മാത്രം. അവരുടെ ആ൪പ്പുവിളികൾക്കൊപ്പം സാൻേറാസിൻെറ കോട്ടകൊത്തളങ്ങൾ തക൪ത്ത് മെസ്സിയും സാവിയും ഫാബ്രിഗസും ഇരച്ചുകയറിയപ്പോൾ ഏതു നിമിഷവും ഗോൾ മണത്തു. കാത്തിരിപ്പ് ഏറെ നീണ്ടുപോയില്ല. 17ാം മിനിറ്റിൽ പന്തുമായി വന്ന സാവി മനോഹരമായി ഗോൾമുഖത്തേക്ക് മറിച്ചത് ഇടങ്കാലിലൊതുക്കി ഗോളി റാഫേൽ കാബ്രലിൻെറ തലക്ക് മുകളിലൂടെ വലക്കകത്തെത്തിച്ച് മെസ്സി വരാനിരിക്കുന്നതിൻെറ സൂചന വ്യക്തമാക്കി.
രണ്ടാം ഗോളും ഏറെ വൈകിയില്ല. ഇത്തവണ ഡാനി ആൽവ്സ് നൽകിയ പന്ത് എതി൪ ഡിഫൻഡറെ വെട്ടിച്ച സാവിതന്നെ ഗോളിലേക്ക് നിറയൊഴിച്ചു. ഇടവേളക്കുമുമ്പ് ഫാബ്രിഗസ് ഗോളിൻെറ എണ്ണം കാൽഡസൻ തികച്ചു.
ഗോളിൻെറ കൊട്ടയുമായി മടങ്ങേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ സാൻേറാസിൻെറ പ്രത്യാക്രമണങ്ങൾക്ക് ചൂടും ചൂരും കുറഞ്ഞു. ഒപ്പം ബാറിന് കീഴിൽ കാബ്രാൽ മികച്ച ഫോമിലായതും അവരുടെ മാനം കാത്തു. രണ്ടാം പകുതിയിൽ ഗോൾ തേടിയുള്ള ബാഴ്സയുടെ നീക്കങ്ങൾ 82ാം മിനിറ്റിലാണ് ലക്ഷ്യംകണ്ടത്.
വേഗംകൊണ്ട് എതി൪ പ്രതിരോധം മറികടന്ന മെസ്സി ഒന്നാന്തരമായി പന്ത് വലയിലാക്കി ലോകത്തിലെ ഒന്നാം നമ്പ൪ താരമെന്ന ഖ്യാതി പിന്നെയുമുയ൪ത്തി.
ഒന്നാന്തരമായി കളിച്ചെങ്കിലും സ്കോ൪ നില സൂചിപ്പിക്കുംപോലെ മത്സരം എളുപ്പമായിരുന്നില്ളെന്ന് ബാഴ്സ ക്യാപ്റ്റൻ കാൾസ് പുയോൾ മത്സരശേഷം പറഞ്ഞു.
ബാഴ്സയെ തടയുക അസാധ്യമായിരുന്നു. ലോകത്തിലെ തട്ടുതക൪പ്പൻ താരങ്ങളടങ്ങിയ മികച്ച ടീം അവരുടേതുതന്നെ -മെസ്സിയുടെ മികവിൽ മങ്ങിപ്പോയ നെയ്മ൪ പ്രതികരിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ആതിഥേയരായ കാഷിവ റിയസോളിനെ 5-3ന് കീഴടക്കിയ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിലെ അൽസദിനാണ് മൂന്നാം സ്ഥാനം. മുഴുവൻ സമയത്ത് ഗോൾരഹിത സമനില പാലിച്ചതിനെ തുട൪ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
