Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസന്ദീപ്, റബേക്ക...

സന്ദീപ്, റബേക്ക ഫാസ്റ്റസ്റ്റ്

text_fields
bookmark_border
സന്ദീപ്, റബേക്ക ഫാസ്റ്റസ്റ്റ്
cancel

മൂഡബിദ്രി: 72ാമത് അഖിലേന്ത്യാ അന്ത൪ സ൪വകലാശാല അത്ലറ്റിക് മീറ്റിൻെറ രണ്ടാം ദിനം മൂഡബിദ്രിയിലെ മൺട്രാക്കിൽ പിറന്നത് രണ്ട് റെക്കോഡുകൾ. പുരുഷ വിഭാഗം 5000 മീറ്റ൪ നടത്തത്തിലും ഹൈജമ്പിലുമാണ് പുതിയ റെക്കോഡുകൾ പിറന്നത്.
13 ഇനങ്ങളിൽ ഫൈനലുകൾ പൂ൪ത്തിയായപ്പോൾ മൂന്ന് സ്വ൪ണവും ഒരു വെള്ളിയും നേടി പാട്യാല പഞ്ചാബി സ൪വകലാശാലയാണ് രണ്ടാം ദിനം മുന്നിട്ട് നിൽക്കുന്നത്. 2005ന് ശേഷം കിരീട സ്വപ്നം മനസ്സിൽ താലോലിക്കുന്ന കോട്ടയം എം.ജി സ൪വകലാശാല രണ്ട് സ്വ൪ണവും രണ്ട് വെങ്കലവുമായി തൊട്ടുപിറകിലുണ്ട്. 400 മീറ്റ൪ ഹ൪ഡിൽസിൽ ബാസ്റ്റിൻ ജോസഫ്, 800 മീറ്റ൪ ഓട്ടത്തിൽ ജോ൪ജ് ജോൺ എന്നിവരാണ് രണ്ടാംദിനം എം.ജി സ൪വകലാശാലക്ക് വേണ്ടി സ്വ൪ണം നേടിയത്. വനിതകളുടെ 800 മീറ്ററിൽ ഒന്നാമതെത്തിയ കണ്ണൂരിൻെറ അനുമറിയം ജോസാണ് മീറ്റിൽ സ്വ൪ണം നേടിയ മറ്റൊരു മലയാളി.
52.78 സെക്കൻഡ് കൊണ്ട് ബാസ്റ്റിൻ സ്വ൪ണക്കുതിപ്പ് ഫിനിഷ് ചെയ്തപ്പോൾ 1:54:20 എന്ന സമയം കൊണ്ടാണ് ജോ൪ജ് ജോൺ സ്വ൪ണം സ്വന്തമാക്കിയത്. അനുമറിയം ജോസ് സ്വ൪ണം നേടി. 2:10:17 മിനിറ്റിലാണ് ലക്ഷ്യം കൈവരിച്ചത്.
ചൂടും പൊടിയും തണുത്ത കാറ്റും നിറഞ്ഞ രണ്ടാംദിനത്തിൻെറ തുടക്കത്തിൽ മലയാളി താരങ്ങൾ നിരാശജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. എം.ജി സ൪വകലാശാലയും കോഴിക്കോട് സ൪വകലാശാലയും ഏറെ സ്വ൪ണ പ്രതീക്ഷ പുല൪ത്തിയ വനിതകളുടെ 5000 മീറ്റ൪ മത്സരം പൂ൪ത്തിയായപ്പോൾ കരിഞ്ഞുവീണത് ഇവരുടെ സ്വ൪ണപ്രതീക്ഷകളായിരുന്നു. തുടക്കംമുതൽ അവസാന റൗണ്ട് വരെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മാറിമറിഞ്ഞ എം.ജിയുടെ നീതുവും കാലിക്കറ്റിൻെറ വി.വി. ശോഭയും പ്രതീക്ഷയും ഒപ്പം ആശങ്കയും ഉയ൪ത്തി. അവസാന റൗണ്ടിൽ ഇരുവരും പിറകോട്ട് വലിഞ്ഞു. എന്നാൽ, ഒടുവിൽ കുതിച്ച നീതുവിന് മൂന്നാം സ്ഥാനത്തായേ ഫിനിഷ് ചെയ്യാനായുള്ളൂ. കാലിക്കറ്റിൻെറ വി.വി. ശോഭക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പുരുഷ വിഭാഗം 100 മീറ്ററിൽനിന്ന് എം.ജിയുടെ സുജിത്ത് കുട്ടൻ പിൻമാറിയതും കേരളത്തിന് തിരിച്ചടിയായി. ഈയിനത്തിൽ ദൽഹി സ൪വകലാശാലയിലെ സന്ദീപ് സ്വ൪ണം നേടി. പാട്യാല പഞ്ചാബി സ൪വകലാശാലയിലെ ഗു൪ലാൽ സിങ് വെള്ളിയും മദ്രാസ് സ൪വകലാശാലയിലെ വി. പ്രവീൺ വെങ്കലവും നേടി. വനിതകളുടെ 100 മീറ്ററിൽ മറുനാടൻ മലയാളി ബംഗളൂരു സ൪വകലാശാലയിലെ റബേക്ക ജോസിനാണ് സ്വ൪ണം. പുണെ സ൪വകലാശാലയിലെ ഷ്രിക്കെ ഭാഗ്യശ്രീ വെള്ളിയും മീററ്റ് സി.സി.എസ് സ൪വകലാശാലയിലെ ഖാവി ഷെരാവത്ത് വെള്ളിയും നേടി.
5000 മീറ്ററിൽ പാട്യാല പഞ്ചാബി സ൪വകലാശാലയിലെ സുരേഷ്കുമാ൪ 14:19:39 മിനിറ്റിൽ ഫിനിഷ് പോയൻറ് ാെതട്ടതോടെയാണ് പുതിയ റെക്കോഡിന് അക്ഷരനഗരി സാക്ഷ്യം വഹിച്ചത്. 2004ൽ ചൗധരി ദേവിലാൽ സ൪വകലാശാലയിലെ സുനിൽ സ്ഥാപിച്ച റെക്കോഡാണ് എട്ട് വ൪ഷങ്ങൾക്ക് ശേഷം പഴങ്കഥയായത്. ഡി.ഡി.യു ഗോരഖ് സ൪വകലാശാലയിലെ സുരേന്ദ്രകുമാ൪ വെള്ളിയും രാജസ്ഥാൻ സ൪വകലാശാലയിലെ സോംപാൽ പൂണിയ വെങ്കലവും നേടി.
2.15 മീറ്റ൪ ചാടിയാണ് ഹൈജമ്പിൽ അമൃത്സ൪ ജി.എൻ.ഡി സ൪വകലാശാലയിലെ ജഗദീപ് സിങ് പുതിയ റെക്കോഡോടെ സ്വ൪ണം നേടിയത്. 2005ൽ മദ്രാസ് സ൪വകലാശാലയിലെ തമിഴ് ശെൽവൻ സ്ഥാപിച്ച റെക്കോഡാണ് തക൪ന്നത്. ഈയിനത്തിൽ റോമാത്ടക് എം.ഡി സ൪വകലാശാലയിലെ ഐ. പ്രദീപ് വെള്ളിയും തിരുനെൽവേലി എം.എസ് സ൪വകലാശാലയിലെ എസ്. സിൽവസ്റ്റ൪ വെങ്കല മെഡലും നേടി. 5000 മീറ്റ൪ പെൺകുട്ടികളുടെ വിഭാഗത്തിൽ റോഹ്തക് എം.ഡി സ൪വകലാശാലയില അമിത സ്വ൪ണം നേടിയപ്പോൾ വി.ബി.എസ്.പി ജോൺ സ൪വകലാശാലയിലെ രേഖ പട്ടേൽ വെള്ളി നേടി.
20 കിലോമീറ്റ൪ നടത്തത്തിൽ പാട്യാല പഞ്ചാബി സ൪വകലാശാലയിലെ അബ്ബാൽ സിങ് റാണ സ്വ൪ണംനേടി.
രാജസ്ഥാൻ സ൪വകലാശാലയിലെ ദിനേശ്കുമാ൪ വെള്ളി നേടിയപ്പോൾ എം.ജെ.പി.ആ൪ ബറേലി സ൪വകലാശാലയിലെ റോമിത് വെങ്കലം നേടി.
വനിതകളുടെ ഡിസ്കസ് ത്രോയിൽ പാട്യാല പഞ്ചാബി സ൪വകലാശാലയിലെ മനിഷ സ്വ൪ണവും (43.91 മീ), കുരുക്ഷേത്ര സ൪വകലാശാലയിലെ സന്തോഷ്കുമാ൪ (43.35 മീ), വെള്ളിയും ആചാരി നാഗാ൪ജുന സ൪വകലാശാലയിലെ കെ. അനിതാ ദേവി (40.07 മീ) വെങ്കലവും നേടി.
വനിതകളുടെ 400 മീറ്റ൪ ഹ൪ഡിൽസിൽ ആന്ധ്ര സ൪വകലാശാലയിലെ എം. പല്ലവിക്കാണ് സ്വ൪ണം. കാലിക്കറ്റ് സ൪വകലാശാലയിലെ ആ൪. അനു വെള്ളിയും അമൃത്സ൪ ജി.എൻ.ഡി സ൪വകലാശാലയിലെ അഞ്ജു റാണി വെങ്കലവും നേടി. വനിതകളുടെ ട്രിപ്പിൾ ജമ്പിൽ സ്വ൪ണവും വെള്ളിയും മംഗലാപുരം സ൪വകലാശാലയിലെ ആൾവാസ് കോളജ് താരങ്ങൾ സ്വന്തമാക്കി. എം.ജി സ൪വകലാശാലയിലെ ശിൽപാ ചാക്കോക്കാണ് വെങ്കലം. പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ ചണ്ഡിഗഢ് പഞ്ചാബി സ൪വകലാശാലയിലെ ഖാഷിഷ് ഖന്ന സ്വ൪ണവും അമൃത്സ൪ ജി.എൻ.ഡി സ൪വകലാശാലയിലെ ജസ്ദീപ് സിങ് വെള്ളിയും ജോൺപൂ൪ വി.ബി.എസ്.പി സ൪വകലാശാലയിലെ ജഗ്ബീ൪ വെങ്കലവും നേടി. പുരുഷ വിഭാഗം 800 മീറ്ററിൽ എം.ജി സ൪വകലാശാലയിലെ ജോ൪ജ് ജോൺ സ്വ൪ണം നേടിയപ്പോൾ കേരള സ൪വകലാശാലയിലെ നിബിൻ എം. ബബ്ളി വെള്ളിയും ഉസ്മാനിയ സ൪വകലാശാലയിലെ കെ. രാമുലു വെങ്കലവും നേടി. കണ്ണൂ൪ സ൪വകലാശാലയിലെ അനുമറിയം ജോസ് സ്വ൪ണം നേടിയ വനിതകളുടെ 800 മീറ്ററിൽ ബംഗളൂരു സ൪വകലാശാലയുടെ കെ.സി. ശ്രുതിക്കാണ് വെള്ളിമെഡൽ. മദ്രാസ് സ൪വകലാശാലയിലെ എം. ഗോമതിക്കാണ് വെങ്കലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story