Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസംസ്ഥാന സീനിയര്‍...

സംസ്ഥാന സീനിയര്‍ വോളി: എറണാകുളം, തിരുവനന്തപുരം ജേതാക്കള്‍

text_fields
bookmark_border
സംസ്ഥാന സീനിയര്‍ വോളി: എറണാകുളം, തിരുവനന്തപുരം ജേതാക്കള്‍
cancel

ചേമഞ്ചേരി (കോഴിക്കോട്): സംസ്ഥാന സീനിയ൪ വോളിബാൾ ചാമ്പ്യൻഷിപ്പിൻെറ പുരുഷ വിഭാഗത്തിൽ എറണാകുളവും വനിതാ വിഭാഗത്തിൽ തിരുവനന്തപുരവും ജേതാക്കൾ. വെങ്ങളം വി.ആ൪.ജി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന പുരുഷ ഫൈനലിൽ പൊരുതിക്കളിച്ച തിരുവനന്തപുരത്തെ 25-26, 21-25, 25-21, 25-23 എന്ന സ്കോറിന് കീഴടക്കിയാണ് എറണാകുളം കിരീടം കാത്തത്. തിരുവനന്തപുരം വനിതകൾ നേരിട്ടുള്ള സെറ്റുകളിൽ ആതിഥേയരായ കോഴിക്കോടിനെ തക൪ത്തു. സ്കോ൪: 25-15, 25-14, 25-21
മുൻ ഇന്ത്യൻ താരങ്ങളായ ടോം ജോസഫ്, കിഷോ൪ കുമാ൪, ബി. അനിൽ, വിപിൻ എം. ജോ൪ജ് എന്നിവരടങ്ങിയ എറണാകുളം ഇന്നലെ മികച്ച ഫോമിലായിരുന്നു.
സ്വന്തം കാണികളുടെ ആ൪പ്പുവിളികളേറ്റുവാങ്ങി കോ൪ട്ടിലിറങ്ങിയ ആതിഥേയ വനിതകൾക്ക് തിരുവനന്തപുരത്തിൻെറ കൈക്കരുത്ത് ഫൈനലിൽ അതിജയിക്കാനായില്ല. ഒരു മണിക്കൂ൪ നീണ്ട മത്സരത്തിൻെറ മൂന്നാം സെറ്റിൽ മാത്രമാണ് അൽപമെങ്കിലും ചെറുത്തുനോക്കാനായത്.
ദേശീയ താരങ്ങളായ ക്യാപ്റ്റൻ ഷീബ, ജോമോൾ, ടി.ഡി. രാജു എന്നിവ൪ കളംനിറഞ്ഞു കളിച്ചപ്പോൾ തിരുവനന്തപുരത്തിൻെറ ഡോണയുടെ എണ്ണംപറഞ്ഞ സ൪വുകൾ എതി൪ കോ൪ട്ടിൽ പോയൻറുകളായി ഉതി൪ന്നു വീണു. തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ച എതിരാളികൾക്കു മുന്നിൽ ഫാത്തിമ റുക്സാനയുടെ തക൪പ്പൻ സ്മാഷുകളിലൂടെയാണ് ആതിഥേയ൪ അൽപമെങ്കിലും മറുപടി നൽകിയത്. ആദ്യ രണ്ട് സെറ്റുകൾ എളുപ്പം കൈക്കലാക്കിയ തിരുവനന്തപുരം കിരീട വിജയമുറപ്പിച്ച ആലസ്യത്തിലമ൪ന്നത് മുതലെടുത്താണ് കോഴിക്കോട് മൂന്നാം സെറ്റിൽ തിരിച്ചുവരാൻ ശ്രമിച്ചത്. എന്നാൽ, അപകടം മണത്ത തിരുവനന്തപുരം കോഴിക്കോട്ടുകാ൪ക്ക് കൂടുതൽ പഴുതുകൾ അനുവദിക്കാതെ മത്സരം കീശയിലാക്കി.
ലൂസേഴ്സ് ഫൈനലിൽ ആലപ്പുഴയെ തോൽപിച്ച് കോഴിക്കോട് പുരുഷന്മാരും തൃശൂരിനെ തോൽപിച്ച് ആലപ്പുഴ വനിതകളും മൂന്നാംസ്ഥാനം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story