ഫിലിപ്പീന്‍സ്: മരണം 650 കവിഞ്ഞു
text_fieldsമനില: ദക്ഷിണ ഫിലിപ്പീൻസിൽ കനത്ത മഴയെ തുട൪ന്നുണ്ടായ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 650 കവിഞ്ഞു. ദുരന്തത്തിൽ 800 ലധികം ആളുകളെ കാണാതായിട്ടുമുണ്ട്. കനത്ത മഴക്കിടയിലും രക്ഷാ പ്രവ൪ത്തനങ്ങൾ തുടരുന്നതായാണ് റിപ്പോ൪ട്ട്. ദുരന്തം ഏറ്റവുമധികം നാശം വിതച്ച കാഗയാൻ, ഇലിഗൻ എന്നീ തുറമുഖ നഗരങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം 15,000 ആളുകളെ മാറ്റി പാ൪പ്പിച്ചരിന്നു. കൊല്ലപ്പെട്ടവരിൽ 450 ആളുകളും കാഗയാൻ, ഇലിഗൻ എന്നീ നഗരങ്ങളിലുള്ളവരാണ്. ഞായറാഴ്ച ലക്ഷത്തോളം ആളുകളെക്കൂടി മേഖലകളിലെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി നാഷണൽ റെഡ്ക്രോസ് അറിയിച്ചു. ഞായറാഴ്ചയും മഴ തുട൪ന്നത് രക്ഷാ പ്രവ൪ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മണിക്കൂറിൽ ഇവിടെ ജലനിരപ്പ് 11 അടിയോളം ഉയ൪ന്നതായി റിപ്പോ൪ട്ടുണ്ട് . മേഖലയിലെ 15ഓളം ഗ്രാമങ്ങൾ ജലത്തിനടിയിലായിട്ടുണ്ട്. ഫിലീൻസിന് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
