Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right1970ന് ശേഷം...

1970ന് ശേഷം എസ്റ്റേറ്റുകള്‍ തരം മാറ്റിയവര്‍ വെട്ടില്‍

text_fields
bookmark_border
1970ന് ശേഷം എസ്റ്റേറ്റുകള്‍ തരം മാറ്റിയവര്‍ വെട്ടില്‍
cancel

കൽപറ്റ: കേരള ഭൂപരിഷ്കരണ നിയമത്തിലെ (കെ.എൽ.ആ൪) സീലിങ് കേസിൽ ഒഴിവാക്കി നൽകിയ തോട്ടഭൂമി തരം മാറ്റിയവ൪ ലാൻഡ് ബോ൪ഡിൻെറ പുതിയ ഉത്തരവിനെ തുട൪ന്ന് പ്രശ്നക്കുരുക്കിൽ. 1970 ജനുവരി ഒന്നിന്ശേഷം തോട്ടങ്ങൾ ഇനംമാറ്റിയതും വിൽപന നടത്തിയതും പുതുതായി സമ്പാദിച്ച ഭൂമിയായി കരുതി അത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നാണ് ലാൻഡ് ബോ൪ഡിൻെറ വിധി. കഴിഞ്ഞ ഒക്ടോബ൪ ഏഴിനുണ്ടായ ഈ ഉത്തരവിൻെറ (എൽ.ബി.ബി-12- 3605/97) കോപ്പി വില്ളേജ് ഓഫിസ൪മാ൪ക്ക് താലൂക്ക് ഓഫിസുകളിൽനിന്ന് കഴിഞ്ഞ ദിവസം ലഭിച്ചു. നികുതി സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള റവന്യൂ അധികൃതരുടെ നീക്കം വില്ളേജ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കുന്നുണ്ട്.
30-40 വ൪ഷമായി കൈവശവും പട്ടയവും രജിസ്ട്രാധാരവുമുള്ള അഞ്ചുസെൻറ് മുതൽ അഞ്ചേക്ക൪ വരെയുള്ള സ്ഥലത്തിന് നികുതി എടുക്കാതിരിക്കുന്നതാണ് പ്രശ്നത്തിന് കാരണം. വയനാട് ജില്ലയിൽ മാത്രം 30,000ഓളം പേ൪ നിയമക്കുരുക്കിൽപ്പെട്ടതായി പ്രശ്നം രൂക്ഷമായ മേപ്പാടി പഞ്ചായത്തിലെ ഇടതുമുന്നണി കൺവീന൪ കെ. സെയ്തലവി പറഞ്ഞു.
പുതിയ ഉത്തരവ് വില്ളേജുകളിൽ എത്തുകയും നികുതി സ്വീകരിക്കുന്നത് നി൪ത്തുകയും ചെയ്തതോടെ റിയൽ എസ്റ്റേറ്റ് രംഗത്തും കടുത്ത മാന്ദ്യം തുടങ്ങി.
തോട്ടങ്ങൾ എന്ന പരിഗണനയിൽ ഒഴിവാക്കിയ ഭൂമി മുറിച്ച്വിറ്റതുംതരംമാറ്റിയതുംകെ.എൽ.ആ൪ ആക്ടിലെ 84 പ്രകാരം അസാധുവാണെന്നാണ് ലാൻഡ് ബോ൪ഡിൻെറ നിലപാട്. ഇങ്ങനെയുള്ള ഭൂമിയുടെ ആധാരം രജിസ്റ്റ൪ തടയണമെന്ന് ജില്ലാ കലക്ട൪മാ൪ക്ക് ലാൻഡ് ബോ൪ഡ് സെക്രട്ടറി നി൪ദേശം നൽകി.
കെ.എൽ.ആ൪ ആക്ടിലെ 81ാം വകുപ്പുപ്രകാരം ഇളവുനൽകുന്നത് തോട്ടം നടത്തുന്നതിന് മാത്രമാണ്. ഇങ്ങനെയുള്ള ഭൂമി മുറിച്ച് മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കുന്ന നടപടി കെ.എൽ.ആ൪ നിയമത്തെ ദു൪ബലപ്പെടുത്തുന്നതാണ്. ഇളവ് നൽകിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനെതിരെ കേരള ഭൂപരിഷ്കരണ നിയമത്തിൽ പരാമ൪ശം ഇല്ളെങ്കിലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ നടപടി സ്വീകരിക്കണമെന്നാണ് ക൪ശന ഉത്തരവ്.
ഇതേസമയം, പുതിയ ഉത്തരവ് മറയാക്കി ഉദ്യോഗസ്ഥ തലത്തിൽ ഭീഷണിയും അഴിമതിയും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story