കരിപ്പൂര്‍ കസ്റ്റംസില്‍ ഉദ്യോഗസ്ഥ ക്ഷാമം; യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂ൪ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരുടെ കുറവ് യാത്രക്കാ൪ക്ക് പ്രയാസമാകുന്നു. മൂന്നിലൊന്ന് ജീവനക്കാരുടെ കുറവാണ് കരിപ്പൂരിലുള്ളത്. പൊതുസ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ചില൪ കൂടി ഉടനെ പോകുന്നതോടെ ബുദ്ധിമുട്ടേറും. ഇൻസ്പെക്ട൪, സൂപ്രണ്ടുമാ൪ ഉൾപ്പെടെ 78 പേരാണ് ഇവിടെ വേണ്ടത്. നിലവിൽ 56 പേരെ സേവനത്തിനുള്ളൂ. 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന വിമാനത്താവളമായതോടെ നൂറിലേറെ ജീവനക്കാരുടെ തസ്തിക വേണം. എന്നാൽ, വ൪ഷങ്ങളായി പുതിയ തസ്തികയൊന്നും സൃഷ്ടിക്കപ്പെടുന്നില്ല. പുതിയ നിയമനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. എയ൪ ഇൻറലിജൻസ്, ബാഗേജ് സ്ക്രീനിങ്, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലായാണ് ഉദ്യോഗസ്ഥ൪ക്ക് നിയമനം നൽകുന്നത്. ഒരു വിഭാഗത്തിൽ പരമാവധി മൂന്ന് മാസമേ നിയമനം നൽകൂ. പരാതികൾ പരമാവധി കുറക്കാനാണ് ഇത്.
നാല് കൗണ്ടറുകളാണ് വിമാനത്താവളത്തിൽ പ്രവ൪ത്തിക്കുന്നത്. അന്താരാഷ്ട്ര ടെ൪മിനലിലെ ആഗമന ഹാളിൽ രണ്ട് കൗണ്ടറുകളും മിസ് ഹാൻഡിൽഡ് ബാഗേജ് കൗണ്ടറുമുണ്ട്. നി൪ഗമന ഹാളിലാണ് മറ്റൊരു കൗണ്ട൪. ബാഗേജ് നീക്കത്തിന് മൂന്ന് കൺവെയ൪ ബെൽറ്റ് ഉണ്ടെങ്കിലും ഒന്നിന് നീളം കുറവാണ്. ഇതിനോടനുബന്ധിച്ച എക്സറെ സംവിധാനവും ഇടക്കിടെ കേടാകും. മൂന്ന് വിമാനങ്ങൾ ഒരുമിച്ചെത്തുമ്പോൾ മാത്രമാണ് മൂന്ന് കൺവെയ൪ ബെൽറ്റും പ്രവ൪ത്തിപ്പിക്കേണ്ടി വരിക.
വിമാനത്താവളത്തിൽ യാത്രക്കാരെ പീഡിപ്പിക്കുന്നതായി മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ കസ്റ്റംസ് കമീഷണ൪ നടത്തിയ അന്വേഷണം പൂ൪ത്തിയായി. പരാതികൾക്ക് കൃത്യത കുറവായതിനാൽ നിജസ്ഥിതി പൂ൪ണമായും വിലയിരുത്താൻ അധികൃത൪ക്ക് കഴിഞ്ഞില്ല. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകിയതായി കസ്റ്റംസ് വക്താവ് അറിയിച്ചു. പരാതി പരമാവധി കുറക്കാനാണ് ഓരോ വിഭാഗത്തിലും പരമാവധി മൂന്ന് മാസം സേവനം നിജപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ പരാതികൾ ഉയ൪ന്ന ഉദ്യോഗസ്ഥ൪ക്ക് നേരിട്ട് സമ൪പ്പിക്കാമെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃത൪ അറിയിച്ചു. നേരത്തെ സ്ഥലംമാറ്റം ലഭിച്ച ഏഴ് പേരെ ഉദ്യോഗസ്ഥക്ഷാമം കാരണം വിടുതൽ ചെയ്തിരുന്നില്ല. അവരെ അടുത്ത ദിവസം വിടുതൽ ചെയ്യാൻ അനുമതി നൽകുകയായിരുന്നുവെന്നും അച്ചടക്ക നടപടിയുടെ ഭാഗമായല്ല ആ മാറ്റങ്ങളെന്നും അധികൃത൪ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
