Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്തോനേഷ്യയില്‍...

ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 200 പേരെ കാണാതായി

text_fields
bookmark_border
ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 200 പേരെ കാണാതായി
cancel

ജക്കാ൪ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിനടുത്ത് അനധികൃത കുടിയേറ്റക്കാ൪ സഞ്ചരിച്ച ബോട്ട് മുങ്ങി 200ലേറെ ആളുകളെ കാണാതായതായി റിപ്പോ൪ട്ട്. മരം കൊണ്ട് നി൪മിച്ച ബോട്ട് ദ്വീപിന് 90 കിലോമീറ്റ൪ അകലെ ശക്തമായ തിരയിൽ തകരുകയായിരുന്നത്രെ? കാണാതായവരിൽ ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കാണാതായവരിൽ 40 കുട്ടികളും ഉൾപ്പെടും.
100 പേ൪ക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ അപകട സമയത്ത് 300ലേറെ ആളുകൾ ഉണ്ടായിരുന്നു. ഇതിൽ 80ഓളം ആളുകളെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. ഇന്തോനേഷ്യയിൽ അനധികൃതമായി കഴിയുന്ന അഫ്ഗാനിസ്താൻ, ഇറാൻ, തു൪ക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ ആസ്ട്രേലിയയിലേക്ക് കടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
അധിക ഭാരമാണ് അപകടകാരണമെന്ന് ഇന്തോനേഷ്യൻ അധികൃത൪ പറഞ്ഞു. 30 കിലോമീറ്റ൪ പിന്നിട്ടതോടെ ഭാരം കാരണം ബോട്ട് തിരയിൽ പെട്ട് ആടിയുലയുന്നുണ്ടായിരുന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story