Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാര്‍ഷിക വായ്പാപരിധി...

കാര്‍ഷിക വായ്പാപരിധി 12,405 കോടിയായി ഉയര്‍ത്തണം -കേരളം

text_fields
bookmark_border
കാര്‍ഷിക വായ്പാപരിധി 12,405 കോടിയായി ഉയര്‍ത്തണം -കേരളം
cancel

ബംഗളൂരു: കേരളത്തിനുള്ള കാ൪ഷിക വായ്പാപരിധി 12,405 കോടിയായി ഉയ൪ത്തണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബാങ്കിങ് മേഖലയോട് ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രാലയം 2011-12ൽ 12,405 കോടിയാണ് സംസ്ഥാനത്തിന് വായ്പയായി നിശ്ചയിച്ചതെങ്കിലും സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇത് 4370 കോടി രൂപയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ ധനവിനിയോഗം സംബന്ധിച്ച ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെയും പൊതുമേഖല ബാങ്ക് മേധാവികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കാ൪ഷിക മേഖലയിൽ വായ്പ ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന നൽകാൻ ബാങ്കുകളോട് നി൪ദേശിക്കണമെന്ന് ഉമ്മൻ ചാണ്ടി പ്രണബ് മുഖ൪ജിയോട് ആവശ്യപ്പെട്ടു. ക൪ഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നെല്ല്, നാളികേര മേഖലക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കണം. വിദ്യാഭ്യാസ വായ്പക്ക് വിദ്യാ൪ഥി പഠിക്കുന്ന കാലത്തെ പലിശ ഒഴിവാക്കണമെന്നും കേന്ദ്രം നടപ്പാക്കിയ പലിശ സബ്സിഡി പദ്ധതിയിൽ 2009 ഏപ്രിൽ ഒന്നിന് മുമ്പ് വായ്പയെടുത്ത വിദ്യാ൪ഥികളെയും ഉൾപ്പെടുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story