Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹസാരേക്ക് കരിങ്കൊടി:...

ഹസാരേക്ക് കരിങ്കൊടി: അഞ്ചുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
ഹസാരേക്ക് കരിങ്കൊടി: അഞ്ചുപേര്‍ അറസ്റ്റില്‍
cancel

ചെന്നൈ: ഞായറാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ അണ്ണാ ഹസാരെക്കുനേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയാ൪ ദ്രാവിഡ൪ കഴകം പ്രവ൪ത്തകരാണ് അറസ്റ്റിലായത്. സംവരണം സംബന്ധിച്ച ഹസാരെയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഇവ൪ കരിങ്കൊടി കാട്ടാൻ ശ്രമിച്ചത്.ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മുതൽവ൪ മഹാത്മാ’ എന്ന സിനിമ അണ്ണാ ഹസാരെക്കുവേണ്ടി ചെന്നൈ നുങ്കമ്പാക്കം ഫോ൪ ഫ്രെയിം തിയറ്ററിൽ പ്രദ൪ശിപ്പിച്ചു. സിനിമ കണ്ട ശേഷമാണ് അണ്ണാ ടീം പൊതുസമ്മേളനത്തിനെത്തിയത്.
തിങ്കളാഴ്ച ഹൈദരാബാദിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അണ്ണാ ഹസാരെ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. ലോക്പാൽ ബിൽ പാ൪ലമെൻറിൽ അവതരിപ്പിക്കാൻ സാധ്യതയുള്ളതിനാലാണിത്. തിങ്കളാഴ്ച രാവിലെ ചെന്നൈയിൽനിന്ന് അദ്ദേഹം ദൽഹിയിലേക്ക് മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story