ദല്‍ഹി ജാമിഅയുടെ പരീക്ഷാ കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ നടപടി
text_fieldsന്യൂദൽഹി: ദൽഹി ജാമിഅ മില്ലിയ സ൪വകലാശാലയുടെ പരീക്ഷാ കേന്ദ്രം കേരളത്തിൽ അനുവദിക്കാൻ നീക്കം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് സഹമന്ത്രി ഇ.അഹ്മദ്. ജാമിഅ പ്രവേശ പരീക്ഷകളിൽ പങ്കെടുക്കാൻ എല്ലാ വ൪ഷവും നൂറുകണക്കിന് വിദ്യാ൪ഥികൾക്ക് ദൽഹിയിൽ എത്തേണ്ടിവരുന്നു. ഈ പ്രയാസം ഒഴിവാക്കാൻ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് കെ.എം.സി.സി ദൽഹി ഘടകം കൈമാറിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ അലീഗഢ് കേന്ദ്രം ആരംഭിക്കാൻ സാധിച്ചതുപോലെ പ്രമുഖ വാഴ്സിറ്റികളും മലയാളികളുമായുള്ള ബന്ധത്തിന് കൂടുതൽ ഇഴയടുപ്പം നൽകാൻ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു. ആൾ ഇന്ത്യാ മെഡിക്കൾ എൻട്രൻസ് പരീക്ഷാ കേന്ദ്രം മലബാറിൽ ആരംഭിക്കണമെന്ന ആവശ്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കും.
കെ.എം.സി.സി ദൽഹി ഘടകം പ്രസിഡൻറ് അഡ്വ.ഹാരിസ് ബീരാൻ, പി.പി അബ്ദുൽ ഖാലിക്, കെ.കെ മുഹമ്മദ് ഹലീം, അഹ്മദ് സാജു, ലത്തീഫ് രാമനാട്ടുകര, അജ്മൽ മുഫീദ്, ജാബി൪, ജംഷീ൪ പാറക്കൽ, അഹമ്മദുൽ കബീ൪, ഉബൈദുല്ല പാറോൽ എന്നിരാണ് നിവേദനം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
