ഇന്ത്യന്‍ ആണവ ബാധ്യത നിയമം സംതുലിതം
text_fieldsന്യൂദൽഹി: ഇന്ത്യയുടെ സൈനികേതര ആണവബാധ്യത നിയമം സംതുലിതമാണെന്നും അന്തിമ കരാ൪ ഒപ്പിട്ടതിനുശേഷം മാത്രമേ കൂടങ്കുളം നിലയത്തിന് കൂടുതൽ റിയാക്ടറുകൾ നൽകുകയുള്ളൂവെന്ന റഷ്യയുടെ നിലപാട് പരിശോധിക്കുമെന്നും ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ആണവ ബാധ്യതാ നിയമം കൂടങ്കുളം ആണവോ൪ജ പദ്ധതിക്ക് ബാധകമല്ളെന്ന റഷ്യയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ ഉദ്യോഗസ്ഥ൪. ആണവ ബാധ്യതാ നിയമം ഇരുരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണത്തിന് തടസ്സമാവില്ളെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ അംബാസഡ൪ അലക്സാണ്ട൪ കഡകിൻ പറഞ്ഞു. കൂടങ്കുളം നിലയത്തിൻെറ ആദ്യ രണ്ട് റിയാക്ടറുകളുടെ നിബന്ധനകൾ തന്നെയാകണം മൂന്നും നാലും റിയാക്ടറുകൾക്കുമെന്നാണ് റഷ്യയുടെ നിലപാടെന്ന് അലക്സാണ്ട൪ പറഞ്ഞു. രണ്ട് റിയാക്ടറുകളുടെയും കരാ൪ ഒപ്പിട്ടത് ദശാബ്ദങ്ങൾക്ക് മുമ്പാണ്. അന്ന് ആണവ ബാധ്യതാ നിയമം നിലവിൽ വന്നിട്ടില്ല. ഇന്ത്യൻ ഉദ്യോഗസ്ഥ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
