മുന്‍ ഫയലുകള്‍ പരിശോധിക്കാതെ ഉത്തരവുകള്‍; റവന്യൂ വകുപ്പില്‍ വ്യാപക ക്രമക്കേടെന്ന്
text_fieldsതിരുവല്ല: റവന്യൂ വകുപ്പിലെ മുൻ ഫയലുകൾ പരിശോധിക്കാതെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായി ആക്ഷേപം.തിരുവല്ല താലൂക്കിലെ വിവിധ റവന്യൂ കാര്യാലയങ്ങളിലാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.വില്ളേജോഫിസ൪ നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ തഹസിൽദാരും സബ് കലക്ടറും പുനരന്വേഷണശേഷം പൂ൪ത്തീകരിച്ച് കലക്ട൪ കൈമാറിയ ഉത്തരവുകളാണ് അവതാളത്തിലായത്. കുറ്റൂ൪ വില്ളേജോഫിസ൪ നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കുറ്റൂ൪ ഗ്രാമപഞ്ചായത്തിലെ 57 ാം അങ്കണവാടിക്ക് കലക്ട൪ പി. വേണുഗോപാൽ തിരുവല്ലയിൽ നടന്ന താലൂക്ക് ജനസമ്പ൪ക്ക പരിപാടിയിൽ 13 സെൻറ് പുറമ്പോക്ക് വസ്തു നൽകിയിരുന്നു.
ഇത് സ്വകാര്യ വ്യക്തി കൈയേറിയതിനെ തുട൪ന്ന് നടത്തിയ അന്വേഷണത്തിൽ മുൻ ഫയലുകൾ പരിശോധിക്കാതെ ഒരേ സ൪വേ നമ്പറിൽ വസ്തു പോക്കുവരവ് നടത്തിയതാണ് പിശകെന്ന് കണ്ടെത്തി.1998 ൽ കുറ്റൂ൪ വില്ളേജോഫിസ൪ 57 ാം അങ്കണവാടിക്ക് സ്ഥലം നൽകുന്നത് സംബന്ധിച്ച് നടത്തിയ പരിശോധനയിൽ നി൪ദിഷ്ട പുറമ്പോക്ക് സ്ഥലത്തിന് അനധികൃത കൈവശമോ വസ്തുവിൽ വിലപിടിപ്പുള്ള വൃക്ഷങ്ങളോ ഇല്ളെന്ന് കണ്ടെത്തിയിരുന്നു.പിന്നീട് അധികൃതരുടെ ഒത്താശയോടെ റവന്യൂ പുറമ്പോക്ക് ഭൂമിക്ക് പുതിയ അവകാശി എത്തുകയും നി൪ദിഷ്ട സ്ഥലം കൈയേറുകയുമായിരുന്നു.മുൻ സബ് കലക്ട൪ മണ്ണെടുപ്പ് നിരോധിച്ച സ്ഥലത്ത് ഫയലുകൾ പരിശോധിക്കാതെ പുതിയ സബ് കലക്ട൪ മണ്ണെടുക്കാൻ അനുമതി നൽകിയത് വിവാദമായിരുന്നു.കവിയൂ൪ വില്ളേജോഫിസിൽ തോട്ടഭാഗം ഗണപതി കുന്നിലെ മല ഇടിച്ച് നിരത്തി മണ്ണെടുക്കാൻ അനുമതി നൽകിയതാണ് വിവാദമായത്.ഡിസംബ൪ ഒന്നിന് മണ്ണെടുപ്പ് നടത്തിയതിനെത്തുട൪ന്ന് കലക്ട൪ പിന്നീട് നിരോധ ഉത്തരവിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
