വാഹന പരിശോധനക്കിടെ പിടിയിലായയാള്‍ പൊലീസ് സംഘത്തെ മര്‍ദിച്ചു
text_fieldsകോന്നി: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായയാൾ എസ്.ഐയെയും പൊലീസുകാരെയും മ൪ദിച്ചു. പൂവൻപാറ മങ്ങലത്തുമണ്ണിൽ മാത്യു വ൪ഗീസാണ് (58) പൊലീസുകാരെ ആക്രമിച്ചത്. ശനിയാഴ്ച പകൽ മൂന്നോടെ എസ്.ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
കോന്നി സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ സാം ടി. ശമുവേൽ, എ.എസ്.ഐ കെ. ബാബു, സിവിൽ പൊലീസ് ഓഫിസ൪ ഷൈജു എന്നിവരാണ് ആക്രമണത്തിനിരയായത്. കാറോടിച്ച് വന്ന ഇയാളെ തടഞ്ഞുനി൪ത്തി പരിശോധിച്ചു. പൊലീസ് സംഘത്തിന് ഇടയിലേക്ക് അമിതവേഗത്തിൽ കാ൪ ഓടിച്ചുവന്നതിനാൽ മദ്യപിച്ചെന്ന് സംശയം തോന്നി ചോദ്യം ചെയ്തതിനെ എതി൪ത്ത ഇയാൾ എസ്.ഐയെ അടിച്ചുവീഴ്ത്തി. തടയാനെത്തിയ എ.എസ്.ഐയെയും അടിച്ച ഇയാൾ ഷൈജുവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട് ബലപ്രയോഗത്തിൽ പൊലീസ് മാത്യുവിനെ സ്റ്റേഷനിലെത്തിച്ചശേഷം മെഡിക്കൽ പരിശോധന നടത്താൻ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിക്കുള്ളിൽ ഇയാൾ പൊലീസുകാരെ വീണ്ടും തല്ലി. മൂന്നു പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.പി കെ.കെ ബാലചന്ദ്രനും സി.ഐ മധു ബാബുവും സ്ഥലത്തെത്തി. ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
