മൂത്തൂറ്റ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു
text_fieldsപത്തനംതിട്ട: മൂത്തൂറ്റ് ആശുപത്രിയിൽ ഓൾ ഇന്ത്യ പ്രൈവറ്റ് നഴ്സസ് അസോസിയേഷൻെറ നേതൃത്വത്തിൽ നാലുദിവസമായി നടന്നുവന്ന സമരം അവസാനിച്ചു. ആൻേറാ ആൻറണി എം.പിയുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മധ്യസ്ഥതയിൽ നടത്തിയ ച൪ച്ചയിലാണ് ഒത്തുതീ൪പ്പുണ്ടായത്. അസോസിയേഷൻ മുന്നോട്ടുവെച്ച പ്രധാന എല്ലാ ആവശ്യങ്ങളും മാനേജ്മെൻറ് അംഗീകരിച്ചതിനെത്തുട൪ന്ന് സമരം അവസാനിപ്പിച്ചതായി അസോസിയേഷൻ ദേശീയ അധ്യക്ഷൻ ലിജു വേങ്ങൽ പ്രഖ്യാപിച്ചു.
ജനുവരി ഒന്നുമുതൽ മിനിമം ശമ്പളം നടപ്പാക്കും. ഫെബ്രുവരി ഒന്നുമുതൽ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. ബോണ്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജി.എൻ.എം നഴ്സുമാ൪ക്ക് സ൪ട്ടിഫിക്കറ്റുകൾ തിരിച്ചുനൽകി 2012 മാ൪ച്ച് 31 വരെ 3500 രൂപ സ്റ്റൈപൻഡോടെ തുടരാൻ അനുവദിക്കും. ഇക്കാര്യങ്ങളിൽ ആശുപത്രി മാനേജ്മെൻറ് യൂനിറ്റ് ഭാരവാഹികളായ മേഴ്സി വത്സൻ, ടിജു റോയ് വ൪ഗീസ് എന്നിവ൪ക്ക് രേഖാമൂലം ഉറപ്പുനൽകി. സമരം വിജയിച്ചതോടെ പങ്കെടുത്ത നഴ്സുമാ൪ ആശുപത്രിയിൽനിന്ന് പത്തനംതിട്ട സെൻട്രൽ ജങ്ഷൻ വരെ ആഹ്ളാദപ്രകടനം നടത്തി. സമാപന സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കളായ അനിൽ തോമസ്, പി. പ്രസാദ്, സലീം പി .ചാക്കോ, എം. സി. ഷറീഫ്, ജി. അനിൽ കുമാ൪, നാസ൪ തോണ്ടമണ്ണിൽ എന്നിവ൪ സംസാരിച്ചു. സമരം അവസാനിച്ചതിനാൽ ആശുപത്രി പ്രവ൪ത്തിച്ചുതുടങ്ങിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. മോഹൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
