പദ്ധതി കടലാസിലൊതുങ്ങി; പൈപ്പ് പൊട്ടി ജലം പാഴാകുന്നു
text_fieldsതൊടുപുഴ: നഗരത്തിലെ പൈപ്പ് പൊട്ടൽ ഒഴിവാക്കാൻ മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ പാഴാകുന്നു. മാസങ്ങൾക്ക് മുമ്പ് പൈപ്പ് പൊട്ടി വെള്ളക്ഷാമം രൂക്ഷമായതിനെത്തുട൪ന്ന് മന്ത്രി പി.ജെ. ജോസഫ് മുൻകൈയെടുത്ത് ഉദ്യോഗസ്ഥ മീറ്റിങ് വിളിച്ചുകൂട്ടി അറ്റകുറ്റപ്പണിക്ക് നി൪ദേശം നൽകിയിരുന്നു.നഗരത്തിലെ പൈപ്പ് ലൈനുകൾ പഴകിയതാണെന്നും അത് പൂ൪മായി മാറിയെങ്കിൽ മാത്രമേ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കൂയെന്നും എൻജിനീയ൪മാ൪ യോഗത്തിൽ അറിയിച്ചു. ഇതേ തുട൪ന്ന് തൊടുപുഴയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരുകോടിയുടെ പദ്ധതി തയാറാക്കി അനുമതിയും നൽകി. എന്നാൽ, പദ്ധതി കടലാസിൽ ഒതുങ്ങിയതല്ലാതെ ഒരു ഗുണവും ഇതുവരെ നാട്ടുകാ൪ക്ക് ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം തൊടുപുഴ-മങ്ങാട്ടുകവല റോഡിൽ കാഞ്ഞിരമറ്റം ജങ്ഷനിൽ വാട്ട൪ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. ഈ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ടിയത്.
അറ്റകുറ്റപ്പണി വൈകിയതിനെ തുട൪ന്ന് പ്രദേശത്ത് നാട്ടുകാ൪ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. കുടിവെള്ള പൈപ്പുകൾ നിരന്തരം പൊട്ടുന്നത് മൂലം ആധുനിക നിലവാരത്തിൽ നി൪മിച്ച റോഡുകളും ഇപ്പോൾ തക൪ച്ചയുടെ വക്കിലാണ്.
നഗരത്തിലെ പ്രധാന നിരത്തുകൾ പൈപ്പ് പൊട്ടൽ മൂലം കുണ്ടും കുഴിയുമായ സ്ഥിതിയിലാണ്. പാലാ, മൂലമറ്റം, ഉടുമ്പന്നൂ൪ റോഡുകൾ വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടി വന്നു.
വേനൽ കടുത്തതോടെ നഗരത്തിലെ ഉയ൪ന്ന പ്രദേശങ്ങളിൽ വെള്ളമെത്താത്ത സ്ഥിതിയാണ്.ഇതിന് പമ്പിങ് ശേഷി വ൪ധിപ്പിക്കേണ്ടി വരും. അപ്പോൾ സമ്മ൪ദം മൂലം കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുകയാണ് പതിവ്.ഗാന്ധി സ്ക്വയ൪, പ്രകാശ് പമ്പിന് സമീപം, മണക്കാട് ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം പലതവണ പൈപ്പുകൾ പൊട്ടിക്കഴിഞ്ഞു. റോഡിൻെറ അറ്റകുറ്റപ്പണി പൂ൪ത്തീകരിക്കുന്നതിന് മുമ്പ് കാലപ്പഴക്കം ചെന്ന പ്പൈുകൾ മാറ്റിയിരുന്നെങ്കിൽ പൈപ്പുപൊട്ടി റോഡ് തകരുന്നത് ഒഴിവാക്കാമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
