കുടിവെള്ളം കിട്ടാക്കനി
text_fieldsതൊടുപുഴ: വേനൽ തുടങ്ങിയതോടെ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം,കോടിക്കുളം,കരിമണ്ണൂ൪,ഉടുമ്പന്നൂ൪,കുമാരമംഗലം,വെള്ളിയാമറ്റം,ആലക്കോട്,ഇടവെട്ടി,കുടയത്തൂ൪,മുട്ടം,കരിങ്കുന്നം, മണക്കാട്, പുറപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ ഉയ൪ന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.വണ്ണപ്പുറം പഞ്ചായത്തിൽ മുള്ളൻകുത്തി, ഒടിയപാറ, ഉറകണ്ണി, മുണ്ടൻമുടി, ബ്ളാത്തിക്കവല എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം.കൂടാതെ മുള്ളരിങ്ങാട്, വെള്ളക്കയം,പട്ടയക്കുടി തുടങ്ങിയ മലമ്പ്രദേശങ്ങളിൽ കുടിനീ൪ ക്ഷാമം ഒരുമാസമായി തുടങ്ങിയിട്ട്. കോടിക്കുളം പഞ്ചായത്തിലെ ചെരിയംപാറ, പടി. കോടിക്കുളം, കൊടുവേലി, കോടിക്കുളം തുടങ്ങിയ ഭാഗങ്ങളിലും ഏഴല്ലൂ൪ ഭാഗങ്ങളിലും വെള്ളം കിട്ടാക്കനിയാണ്.കരിമണ്ണൂ൪ പഞ്ചായത്തിലെ നെയ്യശേരി, വെള്ളന്താനം, തേക്കിൻകൂട്ടം, പള്ളിക്കാമുറി, കരിമണ്ണൂ൪ എന്നീ പ്രദേശങ്ങളിലും ഉടുമ്പന്നൂ൪ പഞ്ചായത്തിലെ വെണ്ണിയാനി, ചീനിക്കുഴി, പെരിങ്ങാശേരി, ഉപ്പുകുന്ന്, പാറേക്കവല തുടങ്ങിയ ഭാഗങ്ങളിലും കുമാരമംഗലം പഞ്ചായത്തിലെ ഈസ്റ്റ് കലൂ൪, ഏഴല്ലൂ൪, പെരിമ്പിള്ളിച്ചിറ, കുമാരമംഗലം എന്നീ പ്രദേശങ്ങളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലെ കുന്നം, ഉണ്ടപ്ളാവ്, കുമ്മംകല്ല്, കീരികോട്, ഉറവപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും മറ്റ് ഉയ൪ന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.ഈ പ്രദേശങ്ങളിലെല്ലാം വാട്ട൪ അതോറിറ്റിയുടെ കുടിവെള്ള വിതരണം ഉണ്ടെങ്കിലും വേനലാകുന്നതോടെ ഇവയൊന്നും ഫലപ്പെടുന്നില്ല.പല ഭാഗത്തും കാലഹരണപ്പെട്ട പൈപ്പുകൾ നീക്കി പുതിയവ സ്ഥാപിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.കാലവ൪ഷവും തുലാവ൪ഷവും നന്നായി ലഭിച്ചെങ്കിലും വേനൽ ആരംഭത്തിൽ തന്നെ ചൂട് കൂടുതലാണ് ഇത്തവണ അനുഭവപ്പെടുന്നത്.അതിനാൽ മുമ്പെങ്ങുമില്ലാത്ത കുടിനീ൪ ക്ഷാമം ഇത്തവണ അനുഭവപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
