ചൊവ്വാഴ്ച ഗതാഗതനിയന്ത്രണം
text_fieldsകോട്ടയം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പ൪ക്ക പരിപാടിയായതിനാൽ ഡിസംബ൪ 20ന് കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏ൪പ്പെടുത്തി. പൊതുജനങ്ങൾ കഴിയുന്നതും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാതെയും പൊതുഗതാഗത സൗകര്യങ്ങൾ പ്രയോനപ്പെടുത്തിയും ജില്ലാ ഭരണകൂടത്തിൻെറ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ പൊലീസ് ചീഫ് സി. രാജഗോപാൽ അഭ്യ൪ഥിച്ചു.
ചൊവ്വാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി 12 വരെ ഭാരവണ്ടികൾക്ക് പട്ടണത്തിലേക്ക് പ്രവേശമുണ്ടായിരിക്കില്ല. സിയേഴ്സ് ജങ്ഷൻ മുതൽ തെക്കോട്ട് റെയിൽവേ സ്റ്റേഷൻ വരെ റോഡ് വൺവേ ആയിരിക്കും. തെക്കുനിന്ന് വടക്കോട്ട് വരുന്ന ഭാരവണ്ടികൾ ചിങ്ങവനം, ഗോമതികവല, പാക്കിൽ കവല, കടുവാക്കുളം, ദേവലോകം, കഞ്ഞിക്കുഴി വഴി വന്ന് കിഴക്കോട്ട് കെ.കെ. റോഡുവഴി മണ൪കാട് കവലയിലെത്തി തിരുഞ്ചൂ൪, ഏറ്റുമാനൂ൪ കൂടി പോകണം.
വടക്കുനിന്ന് തെക്കോട്ട് വരുന്ന ഭാരവണ്ടികൾ ഏറ്റുമാനൂ൪ പേരൂ൪കവല, തിരുവഞ്ചൂ൪, മണ൪കാട്ട് വന്ന് പുതുപ്പള്ളി, വാകത്താനം വഴി പോകണം. കെ.കെ. റോഡ് കിഴക്കുനിന്ന് വരുന്ന ഭാരവണ്ടികളിൽ വടക്കോട്ട് പോകേണ്ടവ മണ൪കാട് കവലയിലെത്തി തിരുവഞ്ചൂ൪, ഏറ്റുമാനൂ൪ കൂടി പോകണം. കെ.കെ. റോഡുവഴി കിഴക്കുനിന്ന് വരുന്ന ഭാരവണ്ടികളിൽ തെക്കോട്ട് പോകേണ്ടവ മണ൪കാട് കവലയിലെത്തി പുതുപ്പള്ളി, വാകത്താനം വഴി പോകണം. കിഴക്കുനിന്ന് വരുന്ന ബസുകൾ കലക്ടറേറ്റ് ജങ്ഷൻ, ലോഗോസ് ജങ്ഷൻ ടി.എം.എസ് ജങ്ഷൻ വഴി നാഗമ്പടം സ്റ്റാൻഡിലെത്തണം. വടക്കുനിന്ന് വരുന്ന ബസുകൾ നാഗടമ്പടം റെയിൽവേ സ്റ്റേഷൻ, ലോഗോസ്, മനോരമ, ആ൪.ആ൪ ജങ്ഷൻ, തിരുനക്കര പോസ്റ്റോഫിസ്, ബേക്ക൪ ജങ്ഷൻ വഴി വടക്കോട്ടുപോകണം.
നാഗമ്പടത്തുനിന്ന് കെ.കെ. റോഡുവഴി കിഴക്കോട്ടുള്ള ബസുകൾ നാഗമ്പടം, റെയിൽവേ സ്റ്റേഷൻ, ലോഗോസ്, പൊലീസ് ക്ളബ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വഴി കഞ്ഞിക്കുഴി കൂടി പോകണം. മെഡിക്കൽ കോളജ് ബസുകൾ മാത്രമെ തിരുനക്കര സ്റ്റാൻഡിൽ കയറാവൂ.കുമരകം, ചേ൪ത്തല ഭാഗത്തേക്കുള്ള ബസുകൾ നാഗമ്പടം, റെയിൽവേ സ്റ്റേഷൻ, ലോഗോസ്, മനോരമ, ആ൪.ആ൪. ജങ്ഷൻ, തിരുനക്കര അമ്പലം, പോസ്റ്റോഫിസ്, ബേക്ക൪ ജങ്ഷൻ, ചുങ്കം, മെഡിക്കൽ കോളജ് വഴി പോകണം.വടക്കുനിന്നുവരുന്ന കെ.എസ്.ആ൪.ടി.സി ബസുകൾക്ക് ഗോമതി പമ്പിന് എതി൪വശം താൽക്കാലിക സ്റ്റോപ്പ് അനുദിക്കും.
ഏറ്റുമാനൂ൪ ഭാഗത്തുനിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ റെയിൽവേ ഗുഡ്സ് ഷെഡ് റോഡ്, റബ൪ ബോ൪ഡ് റോഡ് വഴി പോകേണ്ടതാണ്.
വാഹനങ്ങൾ പാ൪ക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ: സ്റ്റേഡിയം റിങ് റോഡ് (സ്റ്റേഡിയത്തിന് ചുറ്റും), സിയേഴ്സ് ജങ്ഷൻ മുതൽ തെക്കോട്ട് റെയിൽവേ സ്റ്റേഷൻ വരെ, ടി.എം.എസ്. ജങ്ഷൻ മുതൽ ഗ്രീൻ പാ൪ക്ക് ജങ്ഷൻ വരെ (കുര്യൻ ഉതുപ്പ് റോഡ്), ഗുഡ്സ് ഷെഡ് റോഡ്, ശാസ്ത്രി റോഡ്, കഞ്ഞിക്കുഴി മുതൽ കലക്ടറേറ്റ് വരെ (കെ.കെ. റോഡ്).വാഹന പാ൪ക്കിങ്: ഇൻഡോ൪സ്റ്റേഡിയം-എം.എൽ.എമാ൪, ത്രിതല പഞ്ചാത്ത് അംഗങ്ങൾ, സ്പോ൪ട്ട്സ് മൈതാനത്തിന് വടക്കുവശം (മുനിസിപ്പൽ പാ൪ക്കിങ് ഗ്രൗണ്ട്)-പത്രപ്രവ൪ത്തക൪, എം.ടി സെമിനാരി എച്ച്.എസ് മൈതാനം: പൊതുജനങ്ങൾ, പത്രപ്രവ൪ത്തക൪, പൊലീസ് പരേഡ് ഗ്രൗണ്ട്-സ൪ക്കാ൪ വാഹനങ്ങൾ, ലൂ൪ദ് സ്കൂൾ മൈതാനം: പൊതുജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
