ജില്ലാ ആശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റിയാക്കും -മന്ത്രി അടൂര്‍ പ്രകാശ്
text_fieldsകോട്ടയം: ജില്ലാ ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റിയാക്കുമെന്ന് ആരോഗ്യമന്ത്രി അടൂ൪ പ്രകാശ്.
മെഡിക്കൽ കോളജിലെ തിരക്കൊഴിവാക്കാൻ ഇത് സഹായകമാകും. കോട്ടയം ഗവ. ഡെൻറൽ കോളജ് മെൻസ് ഹോസ്റ്റൽ ഉദ്ഘാടനവും കോളജിൻെറ ദശാബ്ദി അഘോഷപ്രഖ്യാപനവും നി൪വഹിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിൽ 25 കോടിയുടെ വികസനപ്രവ൪ത്തനം നടത്താൻ മാസ്റ്റ൪ പ്ളാൻ തയാറാക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിൻെറ ഭാഗമായി ജില്ലാ ആശുപത്രിയിൽ അഞ്ചു യൂനിറ്റ് സ്ഥാപിക്കും.
മെഡിക്കൽ കോളജ് വികസനത്തിന് 7.8 കോടി ചെലവാക്കി സ്വീവേജ് പ്ളാൻറ് നി൪മിക്കുന്നതിന് ടെണ്ടൻഡ൪ നടപടിയായി. 3.5 കോടി നൽകി. അത്യാഹിത വിഭാഗം, ഫാ൪മസ്യൂട്ടിക്കൽ ബ്ളോക്കുകൾക്കായി നബാ൪ഡ് 35 കോടി നൽകും. കാ൪ഡിയാക് തെറാസിക് ബ്ളോക്കിന് 12.5 കോടി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിന് വൈദ്യുതി ലഭ്യമാക്കാൻ സബ് സ്റ്റേഷൻ പണി ഉടൻ പൂ൪ത്തിയാക്കും.
കോഴിക്കോട് മെഡിക്കൽ കോളജിന് കേന്ദ്രസഹായമായി 150 കോടി നൽകിയിട്ടുണ്ട്. ഇതേ സഹായം കോട്ടയം മെഡിക്കൽ കോളജിനും നൽകാൻ കേന്ദ്ര സ൪ക്കാറിനെ സമീപിച്ചതായും മന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടത്തിൻെറ താക്കോൽ ദാനം ജോസ് കെ. മാണി എം.പി. നി൪വഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധ വി. നായ൪, മുനിസിപ്പൽ ചെയ൪മാൻ സണ്ണി കല്ലൂ൪, തോമസ് ചാഴികാടൻ, വി.എൻ. വാസവൻ, ദേവസ്യാച്ചൻ ആറ്റുപുറം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എ. മെഹറുന്നീസ, സൂപ്രണ്ട് ടി.ജി. തോമസ് ജേക്കബ്, പി.ടി.എ. അംഗം റെയ്സ ബീഗം തുടങ്ങിയവ൪ പങ്കെടുത്തു. ഡെൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോ൪ജ് വ൪ഗീസ് സ്വാഗതവും ഡോ. പി.ജി. ആൻറണി നന്ദിയും പറഞ്ഞു. സജി കുമാ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
