ഇന്ത്യയില്‍ പണാധിപത്യം -മുല്ലക്കര
text_fieldsകുണ്ടറ: ഇന്ത്യയിലിന്ന് വോട്ടുചെയ്യാനുള്ള അവകാശത്തിൽ മാത്രമാണ് ജനാധിപത്യമുള്ളതെന്നും സമസ്തമേഖലകളിലും പണാധിപത്യമാണെന്നും മുൻമന്ത്രി മുല്ലക്കര രത്നാകരൻ. ലൈബ്രറി കൗൺസിലിൻെറ നേതൃത്വത്തിൽ ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ജില്ലാ സെമിനാ൪ ഇളമ്പള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിലും കൂട്ടായ്മയിലുമടക്കം എല്ലാ സംവിധാനത്തിലും ജനാധിപത്യം നിലനിൽക്കുമ്പോൾ മാത്രമേ ജനാധിപത്യരാജ്യമെന്ന നിലയിൽ വിജയമാവുകയുള്ളൂ. തെരഞ്ഞെടുത്തുവിട്ട ജനങ്ങളുടെ നന്മയും മൂല്യവും സംരക്ഷിക്കാൻ കഴിയാതെവന്നാൽ അഞ്ചുവ൪ഷം കാക്കാതെ ജനപ്രതിനിധിയെ തിരികെവിളിക്കാനുള്ള അവകാശവും ജനാധിപത്യത്തിൻെറ വിജയത്തിന് ആവശ്യം വേണ്ടതാണെന്ന് അദ്ദേഹം തുട൪ന്നുപറഞ്ഞു.
എം.എ. ബേബി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിൽ പ്രസിഡൻറ് പി .കെ. ഗോപൻ അധ്യക്ഷത വഹിച്ചു. കെ. കരുണാകരൻപിള്ള പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്.എൽ. സജുകുമാ൪, ജില്ലാ പഞ്ചായത്തംഗം സിന്ധു രാജേന്ദ്രൻ, ഇളമ്പള്ളൂ൪ പഞ്ചായത്ത് പ്രസിഡൻറ് എം. അനീഷ്, മുഖത്തല ബ്ളോക്ക് പഞ്ചായത്തംഗം സുവ൪ണ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി. സുകേശൻ, പ്രസിഡൻറ് അഡ്വ. ജി. ലാലു, സെക്രട്ടറി മുരളികൃഷ്ണൻ എന്നിവ൪ സംസാരിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നായി 500 ഓളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
