Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightട്രെയിനില്‍നിന്ന് പുക;...

ട്രെയിനില്‍നിന്ന് പുക; യാത്രക്കാര്‍ പരിഭ്രാന്തരായി

text_fields
bookmark_border
ട്രെയിനില്‍നിന്ന് പുക; യാത്രക്കാര്‍ പരിഭ്രാന്തരായി
cancel

വ൪ക്കല: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുകയുയ൪ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി.
ശനിയാഴ്ച വൈകുന്നേരം ആറിനുശേഷം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസിൻെറ രണ്ടാം എൻജിനിൽ നിന്നാണ് പുക ഉയ൪ന്നത്. എൻജിൻ ഡ്രൈവറാണ് ഇത് കണ്ടത്.
എൻജിൻ ഡ്രൈവ൪ ഇടവ റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപം ട്രെയിൻ നി൪ത്തി പരിശോധിച്ചപ്പോൾ ഒന്നാം എൻജിനോട് ചേ൪ത്ത് ഘടിപ്പിച്ച രണ്ടാം എൻജിൻെറ ബ്രേക്ക് ജാമായതിനെ തുട൪ന്നാണ് പുക പട൪ന്നതെന്ന് മനസ്സിലായി. ബ്രേക്ക് റിലീസ് ചെയ്ത് 15 മിനിറ്റിന് ശേഷം ട്രെയിൻ യാത്ര തുട൪ന്നു. എന്നാൽ പുകയുയരുകയും ട്രെയിൻ നി൪ത്തുകയും ചെയ്തപ്പോൾ പല യാത്രക്കാരും ഇറങ്ങി അകന്നുനിന്നു. പിന്നീട് കാര്യം അറിഞ്ഞശേഷമാണ് ഇവ൪ യാത്രതുട൪ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story