ബൈക്ക് മോഷ്ടാവ് പിടിയില്‍
text_fieldsപേരൂ൪ക്കട: ബൈക്ക് മോഷണക്കേസിൽ അരുവിക്കര വട്ടക്കുളം ഹസീന മൻസിലിൽ അനസി (20)നെ പേരൂ൪ക്കട പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമീഷണ൪ മനോജ് എബ്രഹാമിൻെറ നി൪ദേശപ്രകാരം നഗരത്തിൽ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് അറസ്റ്റിലായത്.
പേരൂ൪ക്കട, കുടപ്പനക്കുന്ന്, മുക്കോല ഭാഗങ്ങളിൽ അജ്ഞാതനായ യുവാവ് ബൈക്കിൽ സംശയാസ്പദമായി കറങ്ങുന്നുണ്ടെന്ന് കൻേറാൺമെൻറ് അസിസ്റ്റൻറ് കമീഷണ൪ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ പേരൂ൪ക്കട സി.ഐ ജയചന്ദ്രൻ, എസ്.ഐ അനിൽ ജെ. റോസ്, ഷാഡോ പൊലീസ് എന്നിവ൪ ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്.
പൊലീസിനെകണ്ട് ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുട൪ന്ന് പിടികൂടുകയായിരുന്നു.
തമ്പാനൂരിൽ നിന്ന് മോഷ്ടിച്ച ബൈക്ക് വ്യാജ നമ്പ൪ ഘടിപ്പിച്ച് ഉപയോഗിക്കുകയായിരുന്നത്രെ. ബൈക്ക് കണ്ണമ്മൂല അറപ്പുറ ലെയ്ൻ സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. അനസിനെതിരെ എറണാകുളം, ആലുവ, നെയ്യാ൪ഡാം, വിഴിഞ്ഞം, നെയ്യാറ്റിൻകര എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുണ്ട്. നഗരത്തിലും ചില പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
