വാഹന മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsവെഞ്ഞാറമൂട്: വാഹനമോഷണ കേസിൽ രണ്ടുപേ൪ അറസ്റ്റിൽ. ആനാട് വേട്ടമ്പള്ളി ഇരിഞ്ചയം പള്ളിവിള തടത്തരികത്ത് വീട്ടിൽ പപ്പടംസുനി എന്ന സുനിൽകുമാ൪ (32), കരകുളം കിഴക്കേഏലാ എട്ടാംകല്ല് ഡി.കെ.പി ഹൗസിൽ സജീദ് (23) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുട൪ന്ന് വട്ടപ്പാറ എസ്.ഐ പി. അനിൽകുമാറും സംഘവും ചേ൪ന്ന് കുറ്റിയാണി ശാസ്താക്ഷേത്രത്തിന് സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ നടത്തിയ തെരച്ചിലിൽ കഴിഞ്ഞദിവസം രാത്രി 12നാണ് ഇവരെ പിടികൂടിയത്.
ഒന്നാം പ്രതി സജീദിൽ നിന്ന് 18,500 രൂപയും സുനിൽകുമാറിൽ നിന്ന് എ.ടി.എം കാ൪ഡും പൊലീസ് കണ്ടെടുത്തു. പോത്തൻകോട്, പാറശ്ശാല, പാലോട്, ബാലരാമപുരം, വെഞ്ഞാറമൂട്, വട്ടപ്പാറ, കടയ്ക്കൽ എന്നീ സ്റ്റേഷനുകളിലും തമിഴ്നാട്ടിലെ ചില സ്റ്റേഷനുകളിലും വാഹനമോഷണ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കടയ്ക്കൽ പേഴുംമൂട്ടിൽനിന്ന് ഒരു ബൊലേറ, തമിഴ്നാട്ടിലെ ഇരണിയലിൽനിന്ന് ഇൻഡിക്ക, മാ൪ത്താണ്ഡം ക്രിസ്റ്റൽ സ്ട്രീറ്റിൽനിന്ന് വാഗൺ ആ൪ എന്നിവ ഇവരാണ് മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇവ തിരുനെൽവേലിയിലെ വാഹനമോഷണ സംഘത്തിന് കൈമാറിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
