ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ വിവേചനരഹിതമായി ലഭിക്കും
text_fieldsആലപ്പുഴ: ന്യൂനപക്ഷ സ്കോള൪ഷിപ്പുകൾ വിവേചനരഹിതമായിത്തന്നെ ലഭിക്കുമെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ അംഗം സ്പൾസസ് അംഗ്മാ പറഞ്ഞു. കലക്ടറേറ്റിൽ ന്യൂനപക്ഷ സമുദായസംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവ൪. സംസ്ഥാനതല ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപവത്കരിച്ചതിനാൽ വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കാനും ഏകോപിപ്പിക്കാനും കഴിയും. സംസ്ഥാനത്ത് 572860 പേ൪ക്ക് പ്രീമെട്രിക് സ്കോള൪ഷിപ്പും 36000 പേ൪ക്ക് പോസ്റ്റ് മെട്രിക് സ്കോള൪ഷിപ്പും 1460 പേ൪ക്ക് മെറിറ്റ് കം മീൻസ് സ്കോള൪ഷിപ്പും അനുവദിച്ചിട്ടുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ട൪ ഡോ. പി. നസീ൪ യോഗത്തിൽ അിറിയിച്ചു. കൂടുതൽ സ്കോള൪ഷിപ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ട൪ സൗരഭ് ജയിൻ, ഡെപ്യൂട്ടി കലക്ട൪ വിനോദ്, വിവിധ ന്യൂനപക്ഷസമുദായസംഘടനാ പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
