പരിക്കുകളോടെ മോഹനന്‍ എത്തി; ജിജിക്ക് യാത്രാമൊഴിയേകാന്‍
text_fieldsഅരൂ൪: ഭാര്യയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പരിക്കുകളോടെ മോഹനൻ വീട്ടിലെത്തി.
ദേശീയപാതയിൽ എരമല്ലൂരിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ലോറിയിടിച്ച് ചന്തിരൂ൪ എരുമുള്ളിൽ ജിജി (35) മരിച്ചത്. ഭ൪ത്താവ് മോഹനനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ജിജി തൽക്ഷണം മരിച്ചു.
മോഹനനെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഭാര്യയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് മോഹനൻ നി൪ബന്ധം പിടിച്ചപ്പോൾ ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു. ആലപ്പുഴയിലേക്കുള്ള യാത്രക്കിടെ കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ മോഹനനെ ആശ്വസിപ്പിക്കാൻ എത്തി. അഡ്വ. എ. എം. ആരിഫ് എം. എൽ. എയും വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
