ഫ്രൈറ്റ് സ്റ്റേഷനിലെ പണിമുടക്ക് പിന്‍വലിച്ചു
text_fieldsകളമശേരി: മോഷണശ്രമം ആരോപിച്ച് തൊഴിലാളികളെ സസ്പെൻഡ് ചെയ്യാനുള്ള മാനേജ്മെൻറ് തീരുമാനത്തെത്തുട൪ന്ന് നടന്ന പണിമുടക്ക് ജില്ലാ ലേബ൪ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിൽ പിൻവലിച്ചു. ഏലൂ൪ പുതിയ റോഡിൽ പ്രവ൪ത്തിക്കുന്ന സ്വകാര്യ ഫ്രൈറ്റ് സ്റ്റേഷനിലെ കയറ്റിറക്ക് തൊഴിലാളികളാണ് വെള്ളിയാഴ്ച മുതൽ മിന്നൽ പണിമുടക്ക് നടത്തിയത്.
കഴിഞ്ഞ ദിവസം കണ്ടെയ്നറിൽനിന്ന് ഇറക്കിയ കാ൪ ടയറുകളിൽ നാലെണ്ണം മോഷ്ടിക്കാൻ ശ്രമിച്ചതായി ആരോപിച്ച് മാനേജ്മെൻറ് രണ്ട് തൊഴിലാളികളെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ ഓ൪ഡ൪ കൈപ്പറ്റാതെ തൊഴിലാളികൾ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു. മാനേജ്മെൻറിൻെറ നടപടിക്കെതിരെ ജില്ലാ ലേബ൪ കമീഷണ൪ക്ക് പരാതി നൽകി. ഇതിൻെറ അടിസ്ഥാനത്തിൽ ശനിയാഴ്ച ജില്ലാ ലേബ൪ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിൽ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിച്ചു. തുട൪ന്നാണ് തൊഴിലാളികൾ പണിമുടക്കിൽനിന്ന് പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
