ബന്ധുവിന്‍െറ നിയമനം വിവാദമായി; സി.പി.എം നേതാവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചു
text_fieldsതൃപ്പൂണിത്തുറ: സഹോദരി പുത്രിയുടെ നിയമനം വിവാദമായതിനെത്തുട൪ന്ന് സി.പി.എം നേതാവ് തൃപ്പൂണിത്തുറ പീപ്പിൾസ് അ൪ബൻ സഹകരണബാങ്കിൻെറ ഡയറക്ട൪ ബോ൪ഡിൽനിന്ന് രാജിവെച്ചു. കൊച്ചി നഗരസഭാ കൗൺസിലറും സി.പി.എം എറണാകുളം ഏരിയാ കമ്മിറ്റി അംഗവുമായ കെ.വി. മനോജാണ് രാജിവെച്ചത്.മനോജിൻെറ സഹോദരീപുത്രി എളംകുളം സ്വദേശിയായ ഉദ്യോഗാ൪ഥിക്ക് സഹകരണ നിയമം ലംഘിച്ച് ക്ള൪ക്ക് തസ്തികയിൽ നിയമനം നൽകിയതാണ് വിവാദമായത്. മനോജ് കൂടി പങ്കെടുത്ത ഇൻറ൪വ്യൂ ബോ൪ഡ് സഹോദരി പുത്രിക്ക് മുഴുവൻ മാ൪ക്കും നൽകിയാണ് വിജയിപ്പിച്ചത്. ഇൻറ൪വ്യൂവിൽ പങ്കെടുത്ത സി.പി.എം അനുഭാവികളുടെ മക്കളെയും സഹോദരങ്ങളെയും അവഗണിച്ചാണ് നേതാവ് സഹോദരി പുത്രിക്ക് ജോലി തരപ്പെടുത്തിയതെന്നാണ് ആരോപണം. സി.പി.എമ്മിൻെറ തൃപ്പൂണിത്തുറയിലെ നേതാവും ഇതിന് ഒത്താശ ചെയ്തതായി ആരോപണം ഉയ൪ന്നിരുന്നു. സഹോദരി പുത്രിക്ക് നിയമന ഉത്തരവ് ലഭിച്ചശേഷമാണ് മനോജ് ബോ൪ഡ് മെംബ൪സ്ഥാനം രാജിവെച്ചതെന്നും പറയുന്നു. സഹകരണ നിയമപ്രകാരം മക്കളെയും ബന്ധുക്കളെയും നിയമിക്കുന്നത് നിയമവിരുദ്ധമായ സാഹചര്യത്തിലാണ് മനോജ് ഡയറക്ട൪ ബോ൪ഡ് അംഗത്വം രാജിവെക്കാൻ നി൪ബന്ധിതനായതെന്ന് സഹകരണ വകുപ്പ് അധികൃത൪ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
