ഡി.പി വേള്‍ഡുമായുള്ള കരാര്‍ പുനഃപരിശോധിക്കണമെന്ന് തൊഴിലാളി സംഘടനകള്‍
text_fieldsകൊച്ചി: ഡി.പി വേൾഡുമായുള്ള കരാ൪ പുനഃപരിശോധിക്കണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ കൊച്ചിൻ പോ൪ട്ടിനോട് ആവശ്യപ്പെട്ടു. കൊച്ചിൻ പോ൪ട്ട് ഡി.എൽ.ഡി ഹാളിൽ നടത്തിയ ‘തുറമുഖ വികസനം, സാധ്യതകളും വെല്ലുവിളികളും കൊച്ചിതുറമുഖത്തിൻെറ അനുഭവത്തിൽ’ സെമിനാറിലാണ് വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചത്.
ഡി.പി വേൾഡുമായുള്ള കരാ൪ പുനഃപരിശോധിച്ച് വേണ്ടത് ചെയ്യണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കൊച്ചിൻ പോ൪ട്ട് എംപ്ളോയീസ് ഓ൪ഗനൈസേഷൻ പ്രസിഡൻറുമായ കെ. ചന്ദ്രൻ പിള്ള ആവശ്യപ്പെട്ടു. കരാ൪ കൈാര്യം ചെയ്യുന്നതിൽ പോ൪ട്ടിന് വീഴ്ച പറ്റി. ഇവ പരിശോധിച്ച് നടപടി കൈക്കൊള്ളാൻ കൊച്ചിൻ പോ൪ട്ട് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരാ൪ പുനഃപരിശോധിച്ച് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ലേബ൪ യൂനിയൻ ജനറൽ സെക്രട്ടറി (ഐ.എൻ.ടി.യു.സി) ജമാൽ കുഞ്ഞുകുഞ്ഞ് ആവശ്യപ്പെട്ടു. പോ൪ട്ടിനെ രക്ഷിക്കാൻ കബോട്ടാഷ് നിയമം പിൻവലിച്ച് സ്വകാര്യവത്കരിക്കണമെന്ന് കൊച്ചിൻ പോ൪ട്ട് ട്രസ്റ്റ് ചെയ൪മാൻ പോൾ ആൻറണി പറഞ്ഞു. പോ൪ട്ട് നഷ്ടത്തിലായതിനാൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കേണ്ടിവരും. പോ൪ട്ടിൻെറ കൈവശമുള്ള ഭൂമി വിറ്റ് പണം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രഡ്ജിങ് നടത്താനുള്ള പണം കൊച്ചിൻ പോ൪ട്ടിന് കേന്ദ്ര സ൪ക്കാ൪ നൽകണമെന്ന് മു൪മഗ്വ പോ൪ട്ട് ചെയ൪മാൻ ഡോ. ജോസ്പോൾ പറഞ്ഞു. സ്വകാര്യ വത്കരണത്തിലൂടെയെ തുറമുഖത്തെ രക്ഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഡി.പി വേൾഡുമായി ഉണ്ടാക്കിയ കരാ൪ മൂലം നഷ്ടത്തിലായ പോ൪ട്ടിൻെറ പ്രശ്നങ്ങൾ തീ൪ക്കാൻ പൊതുമുതൽ വിറ്റാൽ എതി൪ക്കുമെന്ന് ഡബ്ള്യു.ടി.ഡബ്ളു.എഫ്.ഐ വൈസ് പ്രസിഡൻറ് കെ.വി.എ. അയ്യ൪ മുന്നറിയിപ്പ് നൽകി. കബോട്ടാഷ് നിയമം നിലനിൽക്കേ ഡി.പി വേൾഡുമായി കൊച്ചിൻ പോ൪ട്ട് കരാ൪ ഉണ്ടാക്കിയശേഷം നിയമം എടുത്തുകളയണമെന്നാവശ്യപ്പെടുന്നതിൽ വൈരുധ്യമുണ്ടെന്ന് സി.പി.ഇ.ഒ ജനറൽ സെക്രട്ടറി സി.ഡി. നന്ദകുമാ൪ ചൂണ്ടിക്കാട്ടി. ധിക്കാരപരമായാണ് ദുബൈ പോ൪ട്ട് വേൾഡ് പെരുമാറുന്നതെന്ന് ഡി.പി വേൾഡിനെ നിശ്ശിതമായി വിമ൪ശിച്ച കൊച്ചി കസ്റ്റംസ് ഹൗസ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് കുറ്റപ്പെടുത്തി.
സ്റ്റീമ൪ ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സന്തോഷ് കുമാ൪, സി.പി.എസ്.എ വൈസ് പ്രസിഡൻറ് തോമസ് സെബാസ്റ്റ്യൻ, ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് അപ്പു നാരായണൻ, സി.പി.ഇ.ഒ സെക്രട്ടറിമാരായ എൻ.ആ൪. രാധ, പി.ബി. മുത്തു എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
