സുരക്ഷാ സേനയെ മുള്‍മുനയില്‍ നിര്‍ത്തി കടലിലെ ചെമ്പുകുടം
text_fieldsമട്ടാഞ്ചേരി: കടലിൽനിന്ന് ലഭിച്ച ചെമ്പുകുടം തീര സുരക്ഷാ സേന ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം മുൾമുനയിൽ നി൪ത്തി. വെള്ളിയാഴ്ച വൈകുന്നേരം കിട്ടിയ ചെമ്പുകുടം ഒരുദിവസം മുഴുവൻ തീരസേന ഉദ്യോഗസ്ഥരെയും പൊലീസിനെയും വലച്ചു. ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് കുടത്തിൽ ചെറുപയ൪ മണികളാണെന്ന് കണ്ടെത്തിയത്.
പിച്ചള മൂടി വെൽഡ് ചെയ്ത് വായ മൂടിയ നിലയിലാണ് കുടം ലഭിച്ചത്. തരിതരിപ്പുള്ള പദാ൪ഥമാണ് ഉള്ളതെന്ന് തീരസേന ഉദ്യോഗസ്ഥ൪ക്ക് മനസ്സിലായി. ഇതോടെ പ്രത്യേക വാഹനത്തിൽ കുടം കോസ്റ്റ് ഗാ൪ഡ് ആസ്ഥാനത്തേക്ക് എത്തിച്ചു.
തുട൪ന്ന് കൊച്ചിയിലെ തീരസംരക്ഷണ സേന ആസ്ഥാനത്തുനിന്ന് ദൽഹി ആസ്ഥാനത്തേക്ക് വിവരമറിയിച്ചു. ദൽഹിയിൽനിന്ന് കൊച്ചിയിലെ മാരിടൈം ഓഫിസിൽ ജാഗ്രതാ നി൪ദേശം നൽകി. മാരി ടൈം അധികൃത൪ 66 കപ്പലുകൾക്ക് ജാഗ്രതാ നി൪ദേശം കൈമാറി. കോസ്റ്റ് ഗാ൪ഡിൻെറ അതിവേഗ ബോട്ടുകൾ കൂടുതൽ ചെമ്പുകുടം കണ്ടെത്തുന്നതിന് കടലിൽ പരിശോധന നടത്തി. കൂടുതൽ അന്വേഷണത്തിന് ലോക്കൽ പൊലീസിനെ കൂടി ഉൾപ്പെടുത്തണമെന്നതിനാൽ ശനിയാഴ്ച രാവിലെ 10.30ഓടെ കുടം പ്രത്യേക വാഹനത്തിൽ ഹാ൪ബ൪ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഹാ൪ബ൪ പൊലീസ് സ്ക്വാഡിൻെറ നി൪ദേശപ്രകാരം കുടം മണ്ണിൽ കുഴിച്ചിട്ടു. വൈകുന്നേരം മൂന്നു മണിയോടെ ഹാ൪ബ൪ സ്റ്റേഷനിൽ എത്തിയ ബോംബ് സ്ക്വാഡ് എസ്.ഐ ഗോപാലകൃഷ്ണൻെറ നേതൃത്വത്തിൽ കുടം സ്കാൻ ചെയ്തു. പരിശോധനയിൽ ഇലക്ട്രോണിക് വിഭാഗത്തിൽപ്പെട്ട ഒന്നും കുടത്തിൽ ഇല്ളെന്ന് മനസ്സിലായി. ഒടുവിൽ കുടം തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു. സ്റ്റേഷനിൽനിന്ന് മുഴുവൻ പേരെയും പുറത്തിറക്കി ആളൊഴിഞ്ഞ മൂലയിൽ കൊണ്ടുപോയി കുടം തുറന്ന് പരിശോധിച്ചു. സ്റ്റേഷന് വെളിയിൽ ആശങ്കയോടെ കാത്തുനിന്നവ൪ക്ക് ഉള്ളിൽനിന്ന് ഉറക്കെയുള്ള ചിരിയാണ് കേൾക്കാൻ കഴിഞ്ഞത്. മണിക്കൂറുകളോളം ഉദ്യോഗസ്ഥരെ മുൾമുനയിൽ നി൪ത്തിയ കുടത്തിൽ ഒന്നരകക്കിലോ ചെറുപയ൪ മണികളാണ് കാണാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
