പഞ്ചായത്ത് സ്ഥലത്തെ പെട്ടിക്കട പൊളിച്ചുമാറ്റി
text_fieldsവാടാനപ്പള്ളി: വാടാനപ്പള്ളി പഞ്ചായത്ത് സ്ഥലത്ത് സ്ഥാപിച്ച പെട്ടിക്കടകളും ചുമട്ടുതൊഴിലാളി ഓഫിസും പഞ്ചായത്ത് അധികൃത൪ പൊളിച്ച് സ്ഥലത്ത് കമ്പിവേലി കെട്ടി.
കംഫ൪ട്ട് സ്റ്റേഷന് സമീപത്തെ റോഡരികിലെ രണ്ട് പെട്ടിക്കടയും ചുമട്ടുതൊഴിലാളികളുടെ വിശ്രമസ്ഥലവുമാണ് പൊളിച്ചത്. ഇവ പൊളിച്ചുനീക്കാൻ ഗ്രാമപഞ്ചായത്ത് ഏതാനും മാസം മുമ്പ് യോഗം ചേ൪ന്ന് തീരുമാനിച്ച് നോട്ടീസ് നൽകിയിരുന്നതായി പ്രസിഡൻറ് സുബൈദ മുഹമ്മദ് പറഞ്ഞു.
എന്നിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് ശനിയാഴ്ച ഇവപൊളിച്ച് മാറ്റിയത്.അതേസമയം, നോട്ടീസ് നൽകാതെയാണ് പെട്ടിക്കട പൊളിച്ചുമാറ്റിയതെന്ന് കട നടത്തുന്ന വികലാംഗനായ പുത്തൻപുരയിൽ അബ്ദു റഹ്മാൻ പറഞ്ഞു.
60,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഇയാൾ വാടാനപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
അതേസമയം, പെട്ടിക്കടയും ഓഫിസും മാറ്റണമെന്നാവശ്യപ്പെട്ട് മൂന്നുതവണ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും ശനിയാഴ്ച രാവിലെ വിവരം അറിയിച്ചിട്ടും മാറ്റാത്തതിനെത്തുട൪ന്നാണ് ഇവ പൊളിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
രാവിലെ മുതലാണ് പെട്ടിക്കടകൾ മാറ്റിയത്. ഉച്ചക്ക് ശേഷം പെട്ടെന്ന് കമ്പിവേലികൾ കെട്ടി സംരക്ഷിച്ചു.
നടന്നുപോകുന്ന വഴിയിൽ കമ്പിവേലികൾ സ്ഥാപിച്ചതോടെ രാത്രി ഇതുവഴി പോകുന്നവ൪ക്ക് അപകടം വരുത്തിവെക്കുമെന്ന് നാട്ടുകാ൪ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
