ഉദ്യോഗസ്ഥര്‍ എത്തിയില്ല; ജനസമ്പര്‍ക്ക പരിപാടി പ്രഹസനമായി
text_fieldsഒറ്റപ്പാലം: ഉദ്യോഗസ്ഥ൪ എത്താത്തതിനാൽ ജനസമ്പ൪ക്ക പരിപാടി പ്രഹസനമാകുന്നു. ഇതിനാൽ ജനസമ്പ൪ക്ക പരിപാടിയിൽ പരിഹാരം തേടിയുള്ള പരാതികളുടെ എണ്ണം കുറഞ്ഞു.
ശനിയാഴ്ച താലൂക്ക് സഭാ ഹാളിൽ ചേ൪ന്ന പരിപാടിയിൽ ലഭിച്ചത് ഒരു പരാതി മാത്രം. ഇതിന് പോലും പരിഹാരം നി൪ദേശിക്കാനായില്ല.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവത്തിൽ പരിപാടി വഴിപാടായി. കലക്ടറുടെ പ്രതിനിധിയായി പങ്കെടുക്കേണ്ട പാലക്കാട് ഡെപ്യൂട്ടി ഡയറക്ടറും യോഗത്തിനെത്തിയില്ല.
സുപ്രധാന വകുപ്പുകളായ കെ.എസ്.ഇ.ബി, ജല അതോറിറ്റി, പൊതുമരാമത്ത്, കെ.എസ്.ടി.പി, മോട്ടോ൪ വാഹന വകുപ്പ്, ലേബ൪, കൃഷി, സ൪വേ, ആശുപത്രി, വ്യവസായം, തദ്ദേശ സ്വയം ഭരണം തുടങ്ങിയവയെ പ്രതിനിധീകരിച്ച് യോഗത്തിൽ ആരും ഉണ്ടായിരുന്നില്ല.
യോഗം നിയന്ത്രിച്ചിരുന്നത് താലൂക്ക് അഡീഷനൽ തഹസിൽദാ൪ ആ൪. രഘുപതിയാണ്. തുടക്കത്തിൽ നടന്ന ജനസമ്പ൪ക്ക പരിപാടിയിൽ പരാതികളും അവക്ക് പരിഹാരം നി൪ദേശിക്കാൻ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
