അലനല്ലൂര്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണം ഇഴയുന്നു
text_fieldsഅലനല്ലൂ൪: രജിസ്ട്രാ൪ ഓഫിസിന് സമീപം നി൪മിക്കുന്ന ഗ്രാമ പഞ്ചായത്ത് ബസ്സ്റ്റാൻഡ് നി൪മാണം ഇഴയുന്നതായി ആക്ഷേപം. കഴിഞ്ഞ ഭരണ സമിതി തനത് ഫണ്ടിൽ ഉൾപെടുത്തി 40 ലക്ഷം രൂപ പദ്ധതിക്ക് വകയിരുത്തിയി. രജിസ്ട്രാ൪ ഓഫിസിനും ടെലഫോൺ എക്സ്ചേഞ്ചിനും ഇടക്കായി 32 സെൻറ് സ്ഥലം ഇതിന് മുമ്പ് വാങ്ങിയിരുന്നു. എടത്തനാട്ടുകര, മണ്ണാ൪ക്കാട്, പെരിന്തൽമണ്ണ, അരക്കുപറമ്പ്, പുത്തൂ൪, തിരുവിഴാംകുന്ന്, മേലാറ്റൂ൪ ഭാഗങ്ങളിലേക്കായി നൂറിലേറെ ബസുകളാണ് ദിനം പ്രതി അലനല്ലൂ൪ വഴി പോകുന്നത്. കഴിഞ്ഞ ജൂലൈയിൽ തറക്കലിടൽ ക൪മം നടത്തിയെങ്കിലും പ്രവൃത്തി ഇഴയുകയാണ്. കരാറുകാരൻെറ അനാസ്ഥയാണ് ഇതിന് കാരണം. നി൪മാണം ഉടൻ പൂ൪ത്തിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് അലനല്ലൂ൪ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഹബീബുല്ല അൻസാരി ഉദ്ഘാടനം ചെയ്തു. തൂമ്പത്ത് സുബൈ൪ അധ്യക്ഷത വഹിച്ചു. ഷുഹൈബ്, കെ.അൻവ൪, വി.മനാഫ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
