അങ്കണവാടി ടീച്ചറെ പുറത്താക്കിയതായി പരാതി
text_fieldsമഞ്ചേരി: അങ്കണവാടി ടീച്ചറെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ പങ്കെടുപ്പിച്ച് പൂക്കോട്ടൂ൪ അത്താണിക്കൽ അങ്കണവാടിയിൽ ചേ൪ന്ന യോഗം അലങ്കോലമായി. ഏതാനും പേ൪ ചേ൪ന്ന് കൈയേറ്റം ചെയ്തെന്നും താക്കോൽ തട്ടിപ്പറിച്ച് പുറത്താക്കി പുതിയ പൂട്ടിട്ട് അങ്കണവാടി പൂട്ടിയെന്നും മഞ്ചേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടീച്ച൪ കൊല്ലത്തൊടി പ്രീത (35) ആരോപിച്ചു. ഇവരുടെ പരാതി ഇങ്ങനെ:
പൂക്കോട്ടൂ൪ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ സലാമിൻെറ വാ൪ഡിലെ അങ്കണവാടിയിൽ 11 വ൪ഷമായി അധ്യാപികയാണ് താൻ. കഴിഞ്ഞ സെപ്റ്റംബറിൽ ഗ്രാമസഭയിൽ അങ്കണവാടിക്ക് അടുക്കള വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പിന്നീട്, പഞ്ചായത്ത് പ്രസിഡൻറ് സാമൂഹിക ക്ഷേമ വകുപ്പിൽ പരാതി നൽകി.
സ്ഥലം മാറ്റിക്കാൻ ശ്രമം തുടങ്ങി. മെമോ ലഭിച്ചപ്പോൾ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് വെൽഫെയ൪ കമ്മിറ്റി വിളിച്ചു. 20 കുട്ടികളുള്ള അങ്കണവാടിയിൽ ഭൂരിഭാഗം അമ്മമാരും തന്നെ മാറ്റരുതെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ ചില൪ വന്ന് ബഹളം കൂട്ടി തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അലങ്കോലമായതോടെ എല്ലാവരും പിരിഞ്ഞു.
അൽപ സമയത്തിനു ശേഷം ചില൪ അങ്കണവാടിയിൽ കയറി താക്കോൽ പിടിച്ചുവാങ്ങുകയും തള്ളിപുറത്താക്കിയെന്നും അധ്യാപിക പറയുന്നു.
അതേ സമയം, അങ്കണവാടി ടീച്ച൪ ജോലിയിൽ കൃത്യനിഷ്ഠ പാലിക്കുന്നില്ളെന്ന പ്രദേശവാസികളുടെ പരാതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുസ്സലാം പറഞ്ഞു.
ബോ൪ഡ് യോഗത്തിൽ ച൪ച്ച ചെയ്ത് തൽകാലം പഞ്ചായത്തിലെ മറ്റൊരു അങ്കണവാടിയിലേക്ക് ഇവരെ മാറ്റാൻ തീരുമാനിച്ചെങ്കിലും അധ്യാപിക തയാറായില്ല.
വെള്ളിയാഴ്ച നടന്ന വെൽഫെയ൪ കമ്മിറ്റിയോഗം പുറത്തുനിന്ന് ആളുകളെത്തിയതോടെ ബഹളമായപ്പോൾ ത൪ക്കം തീ൪ന്നിട്ട് തുറന്നാൽ മതിയെന്ന് നാട്ടുകാരാണ് തീരുമാനിച്ചതെന്നും പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
