പാരമ്പര്യ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി ക്രാഫ്റ്റ്സ് മേള
text_fieldsമലപ്പുറം: മലപ്പുറം ക്രാഫ്റ്റ്സ് മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ദിവസവും വൈകുന്നേരം കോട്ടക്കുന്നിൽ അരങ്ങേറും.
കേരളത്തിൻെറ പാരമ്പര്യ കലാരൂപങ്ങളായ ഓട്ടന്തുള്ളൽ, ചാക്യാ൪കൂത്ത്, തിരുവാതിരക്കളി, മോഹിനിയാട്ടം, കഥകളി, സോപാന സംഗീതം, മാ൪ഗംകളി, കേരള നടനം, കൈകൊട്ടിക്കളി, പുള്ളുവൻപാട്ട് എന്നിവക്ക് പുറമെ ഒപ്പന, കോൽകളി, ദഫ്മുട്ട്, വട്ടപ്പാട്ട്, മാപ്പിള ഗാനമേള എന്നിവയും അവതരിപ്പിക്കും.
ഫോക്ലോ൪ അവാ൪ഡ് ജേതാവ് മാങ്ങാട് മുകുന്ദൻെറ നേതൃത്വത്തിൽ കണ്യാ൪കളി, കനൽ തിരുവാലിയുടെ ചൊൽകാഴ്ച നാട്ടുകളിയാട്ടം, സ൪ഗം ഓ൪ക്കസ്ട്രയുടെ ഗാനമേള, ഹിന്ദുസ്ഥാനി സംഗീത പരിപാടിയായ സിതാ൪ ആൻഡ് ദിൽരൂപ കസൾട്ട്, പോരൂ൪ ഹരിദാസും സംഘവും അവതരപ്പിക്കുന്ന ഡബിൾ തായമ്പക, കേരളീയ വാദ്യപരിചയം (ഞരളത്ത് കലാഗ്രാമം) ഏകാംഗ നാടകം, ഗസൽസന്ധ്യ, ഗോത്രമൊഴി, നിലമ്പൂരിൻെറ ഗോത്രകലകൾ, ജുഗൽ ബന്ദി, കലാമണ്ഡലം വിദ്യാ൪ഥികളുടെ നൃത്തങ്ങൾ, നാടൻ പാട്ടുകൾ, കോമഡി ഷോ തുടങ്ങിയവയും ഉണ്ടാകും.കൂടാതെ സംസ്ഥാന ടൂറിസംവകുപ്പിൻെറ ‘ഉത്സവം’ കലാപരിപാടികൾ മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കും. വികലാംഗ കലാകാരൻമാരുടെ ഗാനമേള, ഹാസ്യപരിപാടി എന്നിവ അരങ്ങേറും.
ക്രിസ്മസ് ദിനത്തിൽ വൈകീട്ട് മൈലാഞ്ചിയിടൽ മത്സരം ‘മെഹന്ദിഫെസ്റ്റ്’, സാൻറാക്ളോസ് കാഴ്ചക്കൂട്ടം എന്നിവയുമുണ്ടാകും. മേള ഡിസംബ൪ 30ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
