ബസ് കുഴിയിലേക്ക് മറിഞ്ഞ് 30ഓളം പേര്‍ക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: ഒടയംചാൽ കുന്നുംവയലിൽ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 30ഓളം പേ൪ക്ക് പരിക്കേറ്റു. ബളാലിലെ കൃഷ്ണൻെറ മകൻ കൃഷ്ണപ്രസാദ് (23), നായിക്കയത്തെ കുഞ്ഞുമോൻെറ മകൾ സിനി (23), എടത്തോട്ടെ സൈനബ (63), ക്ളായിക്കോട്ടെ കുഞ്ഞാമി (60), ശാന്തമ്മ (63), ചീ൪ക്കയത്തെ ചിന്നമ്മ (65), പരപ്പയിലെ ശ്രുതി (18), നാരായണൻെറ ഭാര്യ വിമല (36), പരപ്പ രാരീരത്തിൽ നാരായണൻെറ മകൻ സന്ദീപ് (19), കരിന്തളത്തെ രാമൻ (32), രാഘവൻ (53), ബസ് ഡ്രൈവ൪ കുഞ്ഞഹമ്മദ് (35) തുടങ്ങിയവ൪ക്കാണ് പരിക്കേറ്റത്. കൊന്നക്കാടുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്ന മൂകാംബിക ബസാണ് അപകടത്തിൽപെട്ടത്. ഒടയംചാൽ കുന്നുംവയലിലെ കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
